Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷണക്കുറ്റം ആരോപിച്ച്...

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മർദിച്ചതായി പരാതി

text_fields
bookmark_border
ചവറ: ഡീസൽ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ മർദിച്ചതായി പരാതി. പന്മന ആക്കൽ സനോജ് ഭവനത്തിൽ സനോജാണ് (33) നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ടൈറ്റാനിയം ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ സനോജിനെ മൂന്നുദിവസം മുമ്പ് ഒരു സംഘം വാഹനത്തിൽ കയറ്റി പന്മനയുടെ പല ഭാഗത്ത് കൊണ്ടുപോയി മർദിച്ചതായി ചവറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ടൈറ്റാനിയം ജങ്ഷനിലും പരിസരത്തും നിർത്തിയിടുന്ന ലോറികളിൽനിന്ന് ഡീസലും ബാറ്ററിയും മോഷണം പോകുന്നത് പതിവായിരുന്നത്രെ. എന്നാൽ, താൻ ഡീസൽ മോഷ്ടിച്ചിട്ടിെല്ലന്നും മനഃപൂർവം പ്രദേശവാസികളായ ചിലർ തന്നെ മർദിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. സനോജിനെയും മറ്റൊരാളെയും മർദിക്കുന്നതി​െൻറ ദൃശ്യങ്ങൾ അക്രമിസംഘം തന്നെ മൊബൈലിൽ ചിത്രീകരിച്ച് വാട്സ്ആപ് വഴി പ്രചരിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story