Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:54 AM IST Updated On
date_range 28 Sept 2017 10:54 AM ISTമുൻ എം.എൽ.എമാരെ പരിഗണിക്കണം, പദ്ധതി തയാറാക്കണം ^സ്പീക്കർ
text_fieldsbookmark_border
മുൻ എം.എൽ.എമാരെ പരിഗണിക്കണം, പദ്ധതി തയാറാക്കണം -സ്പീക്കർ തിരുവനന്തപുരം: മുൻ നിയമസഭ സമാജികർക്ക് സർക്കാർ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ മുന്തിയ പരിഗണന നൽകണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എം.എൽ.എമാരുടെ വേതനവും മുൻ സാമാജികരുടെ പെൻഷനും പരിഷ്കരിക്കുന്നതിനുള്ള നടപടി പരിഗണനക്കെടുക്കുമ്പോൾതന്നെ ആക്ഷേപങ്ങൾ ഉയർന്നുവരുന്ന സ്ഥിതി ദൗർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു. സെക്രേട്ടറിയറ്റിലെ പഴയ നിയമസഭ ഹാളിൽ നടന്ന മുൻ നിയമസഭ സാമാജികരുടെ സുഹൃദ് സംഗമത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് മികച്ച സംഭാവന നൽകിയ മുൻ സാമാജികർക്ക് അർഹമായ പ്രാധാന്യം ലഭിക്കാത്ത സ്ഥിതിക്ക് മാറ്റംവരണം. േപ്രാട്ടോകോൾ അനുസരിച്ച് പഞ്ചായത്ത് അംഗത്തിനും ശേഷമാണ് മുൻ എം.എൽ.എമാർക്ക് പരിഗണന കിട്ടുന്നത്. മുൻ നിയമസഭ സാമാജികൾക്ക് അർഹമായ പരിഗണന കിട്ടുന്നതരത്തിൽ പദ്ധതി ആവിഷ്കരിക്കണമെന്ന് സ്പീക്കർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്ക് അർഹമായ വേതനം ലഭിക്കണം. മാധ്യമസമൂഹത്തിനുതന്നെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ തെറ്റുപറ്റുെന്നന്നും സ്പീക്കർ വിമർശിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ ആവശ്യത്തെ പിന്തുണച്ചു. നിയമസഭയുടെ പ്രവർത്തനം സമ്പൂർണമായി ഡിജിറ്റലാക്കുന്നതിനും കടലാസുരഹിത മേഖലയാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വിവരസാങ്കേതികവിദ്യയുടെ വളർച്ച ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഏതുവിധത്തിൽ പ്രയോജനപ്പെടുത്താമെന്നാണ് ആലോചിക്കേണ്ടത്. സാേങ്കതികമായ കീഴ്വഴക്കങ്ങളുടെയോ പരമ്പരാഗത ചട്ടങ്ങളുടെയോ കാർക്കശ്യത്തിെൻറയോ പേരിലൊന്നും ഡിജിറ്റൽവത്കരണത്തെ തടസ്സെപ്പടുത്തുന്ന രീതി തുടരാനാകില്ലെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story