Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചരിത്രത്തി​െൻറ...

ചരിത്രത്തി​െൻറ ഒാർമപ്പെടുത്തലായ്​ സ്​പീക്കറുടെ ഉപഹാരം

text_fields
bookmark_border
തിരുവനന്തപുരം: ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് സ്പീക്കർ പി. ശ്രീരാമകൃഷ്ണ​െൻറ സമ്മാനം ചരിത്രത്തി​െൻറ ഒാർമപ്പെടുത്തലായി. കേരളവും അറബ് നാടുകളുമായുള്ള സഹസ്രാബ്ദങ്ങൾ നീളുന്ന സഹവർത്തിത്വത്തി​െൻറ തിരുശേഷിപ്പുകളായ ചരിത്രരേഖകളാണ് സ്പീക്കർ ഷാർജ ഭരണാധികാരിക്ക് കഴിഞ്ഞദിവസം സമ്മാനിച്ചത്. 18ാം നൂറ്റാണ്ടിലെ കാർേട്ടാഗ്രാഫ്, 1911ൽ അച്ചടിച്ച ഡച്ച് െഗസ്റ്റ്, ദലാഇലുൽ ഖൈറാത്ത് കൃതിയുെട കല്ലച്ചിൽ അടിച്ച പ്രതി, ശൈഖ് സൈനുദ്ദീൻ മഖ്ദൂമുമായി ബന്ധപ്പെട്ട അറബ് ലിപിയുള്ള അറബ്-മലയാളം ഹസ്ത ലിഖിതം, 1993ലെ തലശ്ശേരി മുസ്ലിം ക്ലബ് രൂപവത്കരണ രേഖകൾ, അത്യപൂർവമായ കല്ലച്ചിൽ അച്ചടിച്ച ഖുർആൻ എന്നിവയാണ് സ്പീക്കർ സമ്മാനിച്ചത്. ഇതോടൊപ്പം ശൈഖ് സൈനുദ്ദീൻ 16ാം നൂറ്റാണ്ടിൽ അറബിയിൽ രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ, ഫത്തഫ് ഉൽ മുബീൻ എന്നീ കൃതികളും ഹുസൈൻ നായ്നാർ രചിച്ച 'അറബ് ജോഗ്രഫേഴ്സ് ആൻഡ് നോളജ് ഒാഫ് സൗത്ത് ഇന്ത്യ' പുസ്തകവും സ്പീക്കർ സമ്മാനിച്ചു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ചരിത്രരേഖകളും സംസ്കൃതിയുടെ ചിഹ്നങ്ങളും മറ്റും ശേഖരിക്കുന്നതിൽ അതീവ തൽപരനാണ് ൈശഖ് സുൽത്താൻ. മാനവരാശിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ലോകത്തി​െൻറ സാംസ്കാരിക തലസ്ഥാനമായി ഷാർജയെ മാറ്റാനുള്ള ത​െൻറ ഉദ്യമത്തിന് ഏറെ സഹായകമായ അമൂല്യ ഉപഹാരമാണ് സപീക്കർ നൽകിയതെന്നും ഇവയുടെ സംരക്ഷണം ത​െൻറ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഖുർആ​െൻറ കല്ലച്ച് പ്രതി അത്ഭുതാദരങ്ങളോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് കേവലമൊരു ഉപഹാരമല്ല നിധിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ നിള ഹെറിറ്റേജ് മ്യൂസിയവും സാംസ്കാരിക കേന്ദ്രവും മലബാർ-അറബ് ബന്ധങ്ങളുടെ ചരിത്രം അടയാളപ്പെടുത്തുന്നതാണ് എന്നറിഞ്ഞപ്പോൾ സുൽത്താൻ പ്രത്യേക താൽപര്യം അറിയിച്ചു. 1933ലെ തലശ്ശേരി മുസ്ലിം ക്ലബി​െൻറ രേഖകൾ മുഖ്യമന്ത്രിക്കും കൗതുകമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story