Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 10:52 AM IST Updated On
date_range 27 Sept 2017 10:52 AM ISTഓട്ടോ തൊഴിലാളി യൂനിയൻ യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
അഞ്ചൽ: ഓട്ടോ തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) തടിക്കാട് യൂനിറ്റ് ഉദ്ഘാടനവും അംഗത്വ കാർഡ് വിതരണവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുധീർ അധ്യക്ഷത വഹിച്ചു. അംഗത്വ കാർഡ് വിതരണം മുൻ എം.എൽ.എ പി.എസ്. സുപാൽ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് അനുമോദിച്ചു. മണ്ഡലം സെക്രട്ടറി ലിജു ജമാൽ, അംഗങ്ങളായ സി.എസ്. ജയപ്രസാദ്, ടി.എൻ. ജയകൃഷ്ണൻ, ബ്ലോക് പഞ്ചായത്ത് അംഗം സി. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. എം. സജ്ജാദ് സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story