Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്യൂഷൻ സെൻററിൽ വിദ്യാർഥിക്ക് മർദനം
text_fieldsbookmark_border
അധ്യാപകനും, അധ്യാപകെൻറ നിർദേശപ്രകാരം സഹപാഠികളും മർദിെച്ചന്ന് കഴക്കൂട്ടം: കണിയാപുരത്ത് ട്യൂഷൻ സെൻററിൽ വിദ്യാർഥിക്ക് മർദനമേറ്റു. ആറാംക്ലാസ് വിദ്യാർഥി സൽമാനാണ് (11) മർദനമേറ്റത്. ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് ഭാഷ്യം: കണിയാപുരത്തെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ ട്യൂഷനെത്തിയതായിരുന്നു സൽമാൻ. ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾ പുറത്തിറങ്ങാൻ ശ്രമിക്കവെയാണ് സംഭവം. ആദ്യം പുറത്തിറങ്ങാനായി സൽമാൻ െഡസ്കിനടിയിലൂടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നത്രെ. െഡസ്കിനടിയിലിരുന്ന വിദ്യാർഥിയെ അധ്യാപകൻ പിടിച്ചെഴുന്നേൽപിച്ച് മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് ക്ലാസിലുണ്ടായിരുന്ന സഹപാഠികളായ നാല് വിദ്യാർഥികളും മർദിച്ചതായി വിദ്യാർഥി പരാതി നൽകിയിട്ടുണ്ട്. വീട്ടിലെത്തിയ വിദ്യാർഥിയെ അണ്ടൂർക്കോണം പി.എച്ച്.സിയിലും തുടർന്ന് എസ്.എ.ടിയിലും പ്രവേശിപ്പിച്ചു. മംഗലപുരം പൊലീസ് സംഭവത്തിൽ കേെസടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story