Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനപക്ഷ സിവിൽ സർവിസ്​...

ജനപക്ഷ സിവിൽ സർവിസ്​ പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവിസ് എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതി​െൻറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ആയിരത്തിലധികം സർക്കാർ ഒാഫിസുകൾ ബുധനാഴ്ച ജനപക്ഷ സിവിൽ സർവിസ് ഒാഫിസുകളായി പ്രഖ്യാപിക്കും. പഞ്ചായത്ത് ഒാഫിസുകൾ, വില്ലേജ് ഒാഫിസുകൾ, കൃഷിഭവനുകൾ തുടങ്ങി ജനങ്ങൾ ഏറ്റവുംകൂടുതൽ ബന്ധപ്പെടുന്ന ഒാഫിസുകളാണ് ജനോന്മുഖ സേവനം നൽകുന്ന ഒാഫിസുകളായി പ്രഖ്യാപിക്കുന്നത്. എൻ.ജി.ഒ യൂനിയ​െൻറ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ 135 ഏരിയ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തുന്നത്. സംസ്ഥാന മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധതുറകളിലെ വിശിഷ്ടവ്യക്തികളും സാമൂഹിക-സാംസ്കാരിക നായകരും ജീവനക്കാരും ഒാഫിസ് മേധാവികളും പ്രഖ്യാപനത്തിന് നേതൃത്വം നൽകുമെന്ന് യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story