Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:49 AM IST Updated On
date_range 24 Sept 2017 10:49 AM ISTവനമേഖലയിെല സൗരോര്‍ജവേലിയില്‍ വൈദ്യുതിയില്ല
text_fieldsbookmark_border
കുളത്തൂപ്പുഴ: ജനവാസമേഖലയെ കാട്ടുമൃഗങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച സൗരോര്‍ജവേലിയില്‍ പലയിടത്തും വൈദ്യുതിയെത്തുന്നില്ല. പഞ്ചായത്ത് പരിധിയിലെ വിവിധ ആദിവാസി കോളനികള്‍ക്കും വനത്തോടുചേര്‍ന്ന ജനവാസമേഖലകള്‍ക്കും ചുറ്റിലുമാണ് സൗരോര്‍ജവേലി സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ പലതിലും ഇപ്പോള്‍ വൈദ്യുതിയെത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വൈദ്യുതിയെത്തിക്കുന്ന ബാറ്ററികള്‍ വളരെ പെട്ടെന്ന് പ്രവര്‍ത്തനരഹിതമാവുകയും ലൈനുകള്‍ ദ്രവിച്ച് പൊട്ടിേപ്പാവുകയും ചെയ്തു. ചിലയിടത്ത് കാടുമൂടി തകരുകയും ചെയ്തിട്ടുണ്ട്. വില്ലുമല, പെരുവഴിക്കാല, കുളമ്പി തുടങ്ങി സമീപ ആദിവാസി കോളനികളിലും ഇതേ അവസ്ഥയാണ്. ഇതിനാല്‍ വന്യമൃഗശല്യം മേഖലയിൽ രൂക്ഷമാണ്. കാർഷികവിളകൾ നശിപ്പിക്കുന്നതിന് പുറമെ ജീവനും ഭീഷണിയാവുകയാണ്. കാട്ടാനശല്യമാണ് പ്രധാനമായും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നത്. ഇതിനിടെ കുളത്തൂപ്പുഴ പ്രദേശത്ത് 15 കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജവേലി നിര്‍മിക്കുന്നതിന് അനുമതി ലഭിച്ചതിനെതുടര്‍ന്ന് വനംവകുപ്പ് നിര്‍മാണം ആരംഭിച്ചുവെങ്കിലും പൂര്‍ണമായിട്ടില്ല. പൊതുജനങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിക്കുന്ന സൗരോര്‍ജവേലികളുടെ നിര്‍മാണത്തിന് ഗുണനിലവാരം കുറഞ്ഞ സാധനസാമഗ്രികള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story