Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാമിങ് കോർപറേഷ​െൻറ...

ഫാമിങ് കോർപറേഷ​െൻറ ചെരിപ്പിട്ടകാവ് എസ്​റ്റേറ്റിൽ കാട്ടാനക്കൂട്ടം നാശംവിതച്ചു

text_fields
bookmark_border
പുനലൂർ: സംസ്ഥാന ഫാമിങ് കോർപറേഷ​െൻറ ചെരിപ്പിട്ടകാവ് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം റബർ എസ്റ്റേറ്റിലെ സൺഫ്ലവർ കലക്ഷൻ സ​െൻറർ ഭാഗത്ത് ഇറങ്ങിയത്. ഇവിടുണ്ടായിരുന്ന റബർപാൽ ശേഖരണ സ​െൻററി​െൻറ ഷെഡ് ഉൾെപ്പടെ ആന തകർത്തു. റബർ മരങ്ങൾക്കും നാശംവരുത്തി. കാട്ടാനയുടെ നിരന്തര ശല്യം ഉണ്ടാകുന്ന എസ്റ്റേറ്റിൽ ആനയിറങ്ങുന്നത് തടയാനായി കാവലിന് കോർപറേഷൻ കാവൽക്കാരെ നിയോഗിച്ചിരുന്നു. ആനയിറങ്ങുമ്പോൾ ശബ്ദമുണ്ടാക്കി കാടുക‍യറ്റുകയായിരുന്നു പതിവ്. അടുത്തിടെ ആനക്കാവിലിനുള്ള കാവൽക്കാരെ പിൻവലിച്ചിരുന്നു. ഇതുകാരണം ആനകൾ ഒടന്നിച്ചെത്തി നാശംവരുത്തുന്നത് പതിവായി. കാടുമൂടി കിടക്കുന്ന എസ്റ്റേറ്റിൽ തൊഴിലാളികൾ ഭീതിയോടെയാണ് പുലർച്ചെ ടാപ്പിങ്ങിനും മറ്റു ജോലിക്കും വരുന്നത്. എസ്റ്റേറ്റിലെ കാട് നീക്കംചെയ്യാനും നടപടിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story