Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:46 AM IST Updated On
date_range 24 Sept 2017 10:46 AM ISTതോമസ് ചാണ്ടിയെ പുറത്താക്കണം ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
തോമസ് ചാണ്ടിയെ പുറത്താക്കണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: കായല്‍ കൈയേറ്റം, നികുതി വെട്ടിപ്പ്, ഭൂമി കൈയേറ്റം തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടിയെ മന്ത്രി സഭയില്‍നിന്ന് മുഖ്യമന്ത്രി പുറത്തക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ആരോപണങ്ങളുയര്‍ന്നിട്ടും മുഖ്യമന്ത്രി പറയാതെ രാജിവെക്കില്ലെന്ന തോമസ് ചാണ്ടിയുടെ നിലപാട് രാഷ്ട്രീയധാര്മികതക്ക് നിരക്കുന്നതല്ല. സുതാര്യവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെങ്കില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തുണ്ടാകാന് പാടില്ല. ആരോപണമുയര്‍ന്നപ്പോള്‍ ജയരാജനെ മാറ്റി നിര്‍ത്തിയ ഇടതുമുന്നണിയുടെ കീഴ്വഴക്കം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പാലിക്കാന്‍ പിണറായി തയാറാകാത്തത് ദുരൂഹമാണ്. രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഒരു നിമിഷം പോലും പാഴാക്കാതെ തോമസ് ചാണ്ടിയെ പുറത്താക്കുകയാണ് വേണ്ടെതന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story