Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:46 AM IST Updated On
date_range 24 Sept 2017 10:46 AM ISTപെട്രോൾ പമ്പിലേക്ക് മാർച്ച്
text_fieldsbookmark_border
ഇരവിപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിമുക്ക് നടത്തി. എൻ.എൻ.സി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് പള്ളിമുക്ക് ജങ്ഷൻ വഴി പെട്രോൾ പമ്പിന് മുന്നിൽ സമാപിച്ചു. പ്രതിഷേധയോഗം മുൻ പി.എസ്.സി അംഗം അഡ്വ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണിയംകുളം ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ശ്രീകുമാർ, ആദിക്കാട് മധു, പൊന്നമ്മ മഹേശ്വരൻ, സുമിത്ര, മേവറം നാസർ, ഹംസത്ത് ബീവി, ഡി.വി. ഷിബു, എ.കെ. അഷ്റഫ്, കമറുദ്ദീൻ, സനോഫർ, അസൈൻ പള്ളിമുക്ക്, മാമ്പള്ളി പൂക്കുഞ്ഞ്, രാജൻ തട്ടാമല, റെയിൻബോ സുൽഫി, മണിയംകുളം കലാം, അൻസാരി, പിണക്കൽ സക്കീർ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story