Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:30 AM IST Updated On
date_range 24 Sept 2017 10:30 AM ISTഇരുവൃക്കയും തകർന്ന മാതാവിനും മകൾക്കും വിദ്യാർഥികൾ സഹായം നൽകി
text_fieldsbookmark_border
കല്ലമ്പലം: നിത്യരോഗികളായ മാതാവിനും മകൾക്കും കെ.ടി.സി.ടി കോളജ് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർഥികൾ സാമ്പത്തിക സഹായമെത്തിച്ചു. ഇരുവൃക്കയും തകരാറിലായി ദുരിത ജീവിതം നയിക്കുകയാണ്. കരവാരം 17ാം വാർഡിൽ തട്ടാൻവിളാകത്ത് വീട്ടിൽ സുശീലയും മകൾ വീണനാഥിനുമുള്ളത്. വൃക്ക രോഗചികിത്സക്ക് വേണ്ട ചെലവുകൾ കെ.ടി.സി.ടി ആശുപത്രി സൗജന്യമായി നൽകുന്നുണ്ട്. ആഹാരത്തിനും മറ്റ് െചലവുകൾക്കും അയൽവാസികളാണ് സഹായിക്കുന്നത്. ഇവരുടെ അവസ്ഥ മനസ്സിലാക്കിയാണ് കെ.ടി.സി.ടി കോളജിലെ വിദ്യാർഥികൾ 25,000ത്തോളം രൂപ സ്വരൂപിച്ച് നൽകിയത്. കോളജ് ഡേക്കും മറ്റ് ആഘോഷങ്ങൾക്കും സംഘടിപ്പിച്ച തുകയാണ് വിദ്യാർഥികൾ നൽകിയത്. വീട് സന്ദർശിച്ച കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കോളജ് കൺവീനർ എ. അഫ്സൽ, ഡയറക്ടർ ഡോ. കമാലുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തുക കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story