Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 10:30 AM IST Updated On
date_range 24 Sept 2017 10:30 AM ISTപള്ളിക്കലിൽ 'ജലശ്രീ' പദ്ധതി തുടങ്ങി
text_fieldsbookmark_border
കിളിമാനൂർ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സമ്പൂർണ ജലസുരക്ഷ പദ്ധതിയായ 'ജലശ്രീ'ക്ക് പള്ളിക്കൽ പഞ്ചായത്തിൽ തുടക്കമായി. ജില്ലയിൽ പദ്ധതി തുടങ്ങുന്ന ആദ്യ പഞ്ചായത്താണ് പള്ളിക്കലെന്ന് പ്രസിഡൻറ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ചേർന്ന സംഘാടകസമിതി യോഗം പ്രസിഡൻറ് അടുക്കൂർ ഉണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഹസീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, സി.ഡി.എസ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചിത്രവിവരണം: പള്ളിക്കലിൽ നടന്ന 'ജലശ്രീ' പദ്ധതിയുടെ സംഘാടക സമിതി യോഗം അടുക്കൂർ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story