Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2017 10:51 AM IST Updated On
date_range 23 Sept 2017 10:51 AM ISTകൊല്‍ക്കത്തയിലെ നെസ് ഫിലിം ഫെസ്റ്റിവലില്‍ മലയാളി കുട്ടികള്‍ക്ക് അഭിനന്ദനം
text_fieldsbookmark_border
ബാലരാമപുരം: മലയാളിയായ ആത്മബോധ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം 'വൃക്ഷാര്‍ഥ' കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നെസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യഅഭിനേതാക്കളായ മലയാളി കുട്ടികള്‍ക്ക് മേളയില്‍ അഭിനന്ദനപ്രവാഹം. കൊല്‍ക്കത്തയില്‍ മൂന്നു ദിവസങ്ങളിലായി അരങ്ങേറിയ മേളയില്‍ വിദേശികളുടേതടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ആത്മബോധ്തന്നെയാണ് ചിത്രത്തിെൻറ രചയിതാവും ഛായാഗ്രാഹകനും. പ്രദീപ് ശങ്കര്‍ എഡിറ്റിങ്ങും സുനീഷ് ബെന്‍സണ്‍ ശബ്ദമിശ്രണവും മനോജ് ഗ്രീന്‍വുഡ്സ് കലാസംവിധാനവും നിര്‍വഹിച്ചു. ദേവിശ്രീ പ്രശാന്ത്, ഹരിപ്രിയ എന്നീ രണ്ടു പെണ്‍കുട്ടികളാണ് മുഖ്യഅഭിനേതാക്കള്‍. നെയ്യാറ്റിന്‍കര സെൻറ് തേരേസാസ് കോണ്‍വെൻറ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവിശ്രീ കലാകാരനായ പ്രശാന്ത് കേരളീയത്തിെൻറയും ബീനാ പ്രശാന്തിെൻറയും മകളാണ്. പ്രശാന്തിെൻറ സഹോദരനും നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എസ്. വീരേന്ദ്രകുമാറിെൻറയും അമ്പിളിയുടെയും മകളായ ഹരിപ്രിയ പേയാട് കാര്‍മല്‍ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story