Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:51 AM IST Updated On
date_range 22 Sept 2017 10:51 AM ISTതൊഴിൽ വകുപ്പ്: സുപ്രധാന ചുമതലകളിൽ ആളില്ലാതായിട്ട് മാസങ്ങൾ, നെേട്ടാട്ടമോടുന്ന തൊഴിലാളികൾ
text_fieldsbookmark_border
തിരുവനന്തപുരം: തൊഴിൽ വകുപ്പിൽ നിർണ്ണായക ചുമതല നിർവഹിക്കേണ്ട സുപ്രധാന ഡെപ്യൂട്ടി ലേബർ കമ്മീഷ്ണർ (ഡി.എൽ.സി) തസ്തികകളിൽ ആളില്ലാതിയിട്ട് മാസങ്ങൾ. ഗ്രാറ്റുവിറ്റിയും മിനിമം വേജസ് കേസുകളിലുമടക്കം അന്തിമ തീരുമാനം കൈക്കൊള്ളേണ്ട ഉദ്യോഗസ്ഥരുടെ അഭാവം മൂലം വകുപ്പിെൻറ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതിനൊപ്പം തൊഴിലാളികളം നട്ടംതിരിയുകയാണ്. കഴിഞ്ഞ ദിവസം കരട് തൊഴിൽനയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ഭരണാനുകൂല സംഘടനകളടക്കം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. തൊഴിൽ നിയമലംഘനങ്ങൾ തടയാൻ നിലവിൽ തൊഴിൽ വകുപ്പിന് ശക്തിയില്ലെന്നായിരുന്നു സി.െഎ.ടി.യു നേതാവ് ആനത്തലവട്ടം ആനന്തൻ തുറന്നടിച്ചത്. രണ്ട്് ജില്ലകളുടെ ചുമതലകളാണ് ഒേരാ ഡി.എൽ.സിമാർക്കുമുള്ളത്. എറണാകുളത്ത് ഡി.എൽ.സിമാരില്ലാതായിട്ട് ഒന്നര വർഷം കഴിഞ്ഞു. കോഴിക്കോട് എട്ടുമാസമായി ഇൗ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് ഡി.എൽ.സി ഇല്ലാതായിട്ട് ആറ് മാസവും കണ്ണൂരിൽ നാലും മാസവും കഴിഞ്ഞിരിക്കുന്നു. ഇൗ ഡി.എൽ.സിമാരുടെ പരിധിയിൽ വരുന്ന ജില്ലകളിൽ 4000-ൽ അധികം ഗ്രാറ്റുവിറ്റി കേസുകൾ കെട്ടിക്കിടക്കുകയാണ്. ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിലെ പിഴവുകൾ, ബോധപൂർവമുള്ള വൈകിപ്പിക്കലുകൾ, കുറവ് വരുത്തൽ അടക്കം കേസുകളാണ് തൊഴിൽ വകുപ്പിെൻറ പരിഗണനക്ക് വരുന്നത്. ഡി.എൽ.സിമാരില്ലാത്തതിനാൽ ഇത്തരം കേസുകൾ ജില്ലാ ലേബർ ഒാഫീസർമാരോട് പരിഗണിക്കാൻ ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ നിയമപരമായി അധികാരമില്ലാത്തതിനാൽ ജില്ലാ ലേബർ ഒാഫീസമാരുടെ തീരുമാനങ്ങൾ കോടതിയിലു മറ്റ് നിയമപരിഗണനകളിലും പ്രാബല്യമില്ലാതാവുകയാണ്. ഇതിെൻറ പിന്നാലെ ഒാടിത്തളരുന്നത് തൊഴിലാളികളും. സ്ഥാപനങ്ങളിൽ കൂലി കുറവുണ്ടെങ്കിൽ ട്രേഡ് യൂനിയനുകൾക്കടക്കം പരാതിയായി നൽകാനുള്ള സംവിധാനമാണ് ഷോപ്പ് അപ്പീൽ. ഡി.എൽ.സിമാർ പരിഗണിക്കേണ്ട ഇൗ സംവിധാനവും കാര്യക്ഷമമല്ല. ക്ലെയിം പെറ്റീഷനും വഴിമുട്ടി ........................................................ മിനിമം കൂലിയിൽ സംബന്ധിച്ച കേസുകളിൽ അന്തിമ തീരുമാനം കൈെക്കാള്ളേണ്ടത് ഡി.എൽ.സിമാരാണ്. മിനിമം കൂലി ലംഘിക്കുന്ന കേസുകൾ ലേബർ ഒാഫീസർമാർ കണ്ടെത്തുകയും ഇത് ഡി.എൽ.സിമാരുടെ പരിഗണനക്ക് വിടുകയും ചെയ്യും. ഇത്തരം ക്ലെയിം പെറ്റീഷനുകളിൽ തൊഴിലാളിയുടെ സർവീസ് കാലാവധി കണക്കാക്കി മിനിമം കൂലിയിനത്തിൽ എത്രതുക കുടിശ്ശിയായി നൽകണമെന്ന് ഉത്തരവിടേണ്ടത് ഡി.എൽ.സിമാരാണ്. എട്ടു ജില്ലകളുടെ പരിധിയിൽ ഡി.എൽ.സിമാരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതോടെ ഇൗ നടപടികളും വഴിമുട്ടി. കടകൾ 3.41 ലക്ഷം, പരിശോധനക്ക് 101 എ.എൽ.ഒ മാർ ........................................................................................................ ഷോപ്‌സ് ആൻറ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3.75 ലക്ഷം സ്ഥാപനങ്ങളാണ്. എന്നാല്‍ ഇവിടങ്ങളെ തൊഴിൽ സാഹചര്യങ്ങൾ പരിശോധിക്കാൻ സംസ്ഥാനത്ത് ആകെയുള്ളത് 101 അസിറ്റൻറ് ലേബർ ഒാഫീസർമാരും (എ.എൽ.ഒ). ഇത് പ്രകാരം മാസം ഒരു എ.എൽ.ഒ സന്ദർശിക്കേണ്ടത് 2500 സ്ഥാപനങ്ങളാണ്. ഇതൊരിക്കലും പ്രയോഗികമല്ല. കടകളുടെ രജിസ്ട്രേഷൻ, ഹെഡ് ലോഡ് കാർഡ് നൽകൽ, മിനിമം വേജിെൻറ കാര്യത്തിലെ പ്രാഥമിക നടപടികൾ, ഇതരസംസ്ഥാന തൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾ എന്നീ ചുമതലകൾക്ക് പുറമേയാണ് സ്ഥാപനങ്ങളിലെ പരിശോധനകൾ എം.ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story