Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​റ്റർ പ്ലാൻ;...

മാസ്​റ്റർ പ്ലാൻ; ഇടക്കാല വികസന ഉത്തരവിന്​ സർക്കാർ അനുമതി

text_fields
bookmark_border
തിരുവനന്തപുരം: തലസ്ഥാന നഗരത്തി​െൻറ മാസ്റ്റർപ്ലാനിന് പകരം ഇടക്കാല വികസന ഉത്തരവിന് (ഇൻററിങ് ഡെവലപ്മ​െൻറ് ഓർഡർ) സർക്കാർ അനുമതി. തലസ്ഥാന നഗരത്തിന് സ്മാർട്ട് സിറ്റി പദവികൂടി ലഭ്യമായതി​െൻറ അടിസ്ഥാനത്തിൽ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ മാസ്റ്റർ പ്ലാൻ അത്യാവശ്യമാണ്. ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ഡിസംബറിലാണ് കോർപറേഷൻ കൗൺസിൽ എൻജിനീയറിങ് വിഭാഗത്തി​െൻറ ടെക്നിക്കൽ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ പാസാക്കി സർക്കാറിന് കൈമാറിയത്. മാസ്റ്റർപ്ലാനിന് മുന്നോടിയായുള്ള സാമൂഹികസാമ്പത്തിക സർവേ സെപ്റ്റംബറിൽ ആരംഭിക്കാനാണ് ആലോചന. മാസ്റ്റർ പ്ലാൻ തയാറാക്കുന്നതി​െൻറ പ്രധാന ഘട്ടങ്ങളിൽ ഒന്നാണ് ഉപഗ്രഹചിത്രശേഖരണം. മഴ അതിന് തടസ്സമായിട്ടുണ്ട്. മഴക്കാലം മാറിയാൽ ഉടൻതന്നെ കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ നടപടികൾ ആരംഭിക്കും. ഉപഗ്രഹ ചിത്രങ്ങളുടെയും സർവേ നമ്പറുള്ള ഭൂപടത്തി​െൻറയും സഹായത്തോടെയാണ് ഭൂവിനിയോഗവുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന മാസ്റ്റർ പ്ലാൻ പിൻവലിച്ച് പുതിയ മാസ്റ്റർപ്ലാൻ തയാറാക്കാൻ തീരുമാനിച്ചത്. ഇതോടെ നഗരത്തിൽ പലയിടങ്ങളിലെയും വികസന പ്രവർത്തനങ്ങൾ വഴിമുട്ടിയിരിക്കുകയാണ്. ടൗൺ പ്ലാനിങ് നിയമമനുസരിച്ച് പുതിയ പ്ലാൻ നിലവിൽ വരുന്നതുവരെ ഇടക്കാല ഉത്തരവുണ്ടാകണം. ഇതിനായി കോർപറേഷൻ സെക്രട്ടറിയെ കൺവീനറും ജില്ലാ ടൗൺപ്ലാനർ, നഗരസഭ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ അംഗങ്ങളുമാക്കി കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story