Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റിങ്ങല്‍...

ആറ്റിങ്ങല്‍ വെടിവെയ്പ്​ ദിനാചരണ സെമിനാര്‍

text_fields
bookmark_border
ആറ്റിങ്ങല്‍: തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര പരമ്പരയിലെ പ്രധാനപ്പെട്ട സംഭവമായിരുന്നു ആറ്റിങ്ങല്‍ വെടിവെപ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എസ്.എസ്. ഹരിഹരയ്യര്‍ ഫൗണ്ടേഷ​െൻറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആറ്റിങ്ങല്‍ വെടിവെപ്പ് ദിനാചരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയിലും ത​െൻറ മണ്ഡലമായ പുതുപ്പള്ളിയിലും ഇതേ സമയം വെടിവെപ്പ് നടന്നിരുന്നു. ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ പോരാട്ടങ്ങള്‍ക്ക് വേദിയായ നാടാണ് ആറ്റിങ്ങല്‍. 1721ല്‍ നടന്ന ഈ പോരാട്ടത്തെ ചരിത്രം വിസ്മരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷന്‍ പ്രസിഡൻറ് വി.എസ്. അജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കല്‍ അഡ്വ. ബി.സത്യന്‍ എം.എല്‍.എ നിർവഹിച്ചു. സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് നേതൃത്വം നല്‍കി. വി.ജയകുമാര്‍, അഡ്വ. സി.ജെ. രാജേഷ്‌കുമാര്‍, മണനാക്ക് ഷിഹാബുദ്ദീന്‍, തട്ടത്തുമല ബഷീര്‍, ജെ. ശശി, എന്‍.കെ.പി. സുഗതന്‍, വി.കെ. ശശിധരന്‍, അഡ്വ.ജി. വിജയധരന്‍ എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജനസേവാ പ്രവാസി പുരസ്‌കാരം പ്രജീഷ് സത്യവരദനും ജനസേവാ സ്വദേശി പുരസ്‌കാരം അഡ്വ. പി. സുകുമാരനും സമ്മാനിച്ചു. ഫോട്ടോ- എസ്.എസ് ഹരിഹരയ്യര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആറ്റിങ്ങല്‍ വെടിവെയ്പ്പ് ദിനാചരണ സെമിനാര്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story