Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sept 2017 10:47 AM IST Updated On
date_range 22 Sept 2017 10:47 AM ISTശ്രീനാരായണഗുരു സമാധി ദിനാചരണം
text_fieldsbookmark_border
കാട്ടാക്കട: മേഖലയിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു. എസ്.എൻ.ഡി.പി യോഗം ശാഖ യോഗങ്ങൾ, ഗുധര്മ പ്രചാരണ സഭ, ധർമവേദി എന്നിവയുടെ നേതൃത്വത്തിലായിരുന്നു മഹാസമാധി ദിനാചരണം. കാട്ടാക്കട, പരുത്തിപ്പള്ളി, വീരണകാവ്, പുന്നാംകരിക്കകം, കുരുതംകോട്, ഉത്തരംകോട്, പന്നിയോട്, പൂവച്ചൽ, തുടങ്ങി ശാഖകളില്‍ ചടങ്ങുകൾ നടന്നു. ഉപവാസം, പ്രാർഥന, ഗുരുപൂജ, സമാധിദിന സന്ദേശം നൽകൽ, കഞ്ഞിവീഴ്ത്ത്, പ്രത്യേക ഗുരുപൂജ എന്നിവ സംഘടിപ്പിച്ചു. ശാഖ ഭാരവാഹികൾ, യൂത്ത്മൂവ്മെൻറ്, വനിതസംഘം ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story