Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസികളെ വട്ടംകറക്കി...

പ്രവാസികളെ വട്ടംകറക്കി നോര്‍ക്ക: അപേക്ഷ നൽകി കാത്തിരിക്കുന്നവർ അയ്യായിരത്തിലധികം

text_fields
bookmark_border
* മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും രോഗബാധിതരായി മടങ്ങിയെത്തുന്നവര്‍ക്കുപോലും സഹായം നിഷേധിക്കപ്പെടുന്നു വള്ളക്കടവ്: സാന്ത്വന, സഹായ പദ്ധതികളുടെ അപേക്ഷകളുമായി എത്തുന്ന പ്രവാസികളെ നോര്‍ക്ക വട്ടം കറക്കുന്നു. പ്രവാസികളുടെ മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കും രോഗബാധിതരായി മടങ്ങിയെത്തുന്നവര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ എർപ്പെടുത്തിയ സാന്ത്വന, സഹായങ്ങള്‍ക്ക് അപേക്ഷ നൽകിയവരെയാണ് നോര്‍ക്ക അധികൃതര്‍ വലയ്ക്കുന്നത്. അപേക്ഷ നൽകി മാസങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതു കാരണം നിരവധി പ്രവാസികൾ സഹായം വേെണ്ടന്നുെവച്ച് പോകുന്നുണ്ട്. തൊഴില്‍ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ വർധിച്ചിട്ടും നോര്‍ക്ക കാര്യക്ഷമായി ഇടപെടുന്നിെല്ലന്ന് പ്രവാസികള്‍ ആരോപിക്കുന്നു. സൗദിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ വിസ നിയമം വലിയ സാമ്പത്തിക പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ കുറെ മാസങ്ങൾക്കിടെ നാട്ടിലേക്ക് മടങ്ങിയത്. വിദേശത്തെ സ്കൂളുകളില്‍ പഠിച്ചിരുന്ന ഇവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് വേണ്ട ധനസഹായമോ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍ഗണന നൽകുന്നതിനോ ആവശ്യമായ നടപടികളെടുക്കാൻ നോര്‍ക്ക അധികൃതര്‍ തയാറായിട്ടില്ല. പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടമെന്നാവശ്യപ്പെട്ട് നോര്‍ക്ക ഉദ്യോഗസ്ഥരെ കെണ്ടങ്കിലും ആരും തിരിഞ്ഞുനോക്കിയിെല്ലന്ന് പ്രവാസി സംഘടനങ്ങള്‍ പറയുന്നു. നിതാഖാതി​െൻറ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തിരികെ എത്തി നരകയാതന അനുഭവിക്കുന്നവരെ തിരിഞ്ഞുനോക്കാന്‍ പോലും നോര്‍ക്ക അധികൃതര്‍ തയാറായിട്ടില്ല. പകരം അപേക്ഷകളുമായി എത്തുന്ന പ്രവാസികളെ അധിക്ഷേപിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാൻ രണ്ടു കോടി യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്ത് ധനമന്ത്രി കെ.എം. മാണി ബജറ്റില്‍ വകയിരുത്തിയിരുന്നു. കൂടാതെ, പ്രവാസി ഡാറ്റാബാങ്ക് രൂപവത്കരിക്കാന്‍ 50 ലക്ഷം രൂപയും ക്ഷേമപ്രവൃത്തികള്‍ക്ക് 25 ലക്ഷവും പ്രഖ്യാപിച്ചു. എന്നാല്‍ ഇതൊന്നും ഇനിയും നടപ്പിലായില്ല. ഇതിന് പിന്നാലെ ഇടത് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ക്ഷേമഫണ്ടിനായി 10കോടി രൂപയും ഗള്‍ഫില്‍ നിന്ന് തിരികെയെത്തുന്നവരെ പുനരധിവസിപ്പിക്കാൻ 24 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, വ്യവസായ പാര്‍ക്കുകളിലെ നിയമനങ്ങളില്‍ ഗള്‍ഫില്‍നിന്ന് മടങ്ങിവരുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ അറിഞ്ഞഭാവം പോലും കാണിക്കാതെയാണ് നോര്‍ക്ക അധികൃതര്‍ പ്രവാസികളോട് പെരുമാറുന്നത്. സ്വയം തൊഴില്‍ സംരംഭത്തിന് അപേക്ഷ നല്‍കിയവരെ വിളിച്ചുവരുത്തി തുടങ്ങാന്‍ ഉേദ്ദശിക്കുന്ന സംരംഭത്തെക്കുറിച്ച് ക്ലാസെടുക്കുകയും മോഹനവാഗ്ദാനങ്ങള്‍ നല്‍കി മടക്കി അയക്കുകയുമാണ് നോർക്ക ചെയ്യുന്നതെന്ന് പ്രവാസികൾ പരാതിപ്പെടുന്നു. ഇതിനായി ആയിരക്കണക്കിന് രൂപ ചെലവഴിച്ച പ്രോജക്ട് റിപ്പോർട്ടുകള്‍ തയാറാക്കി നോര്‍ക്കക്ക് സമർപ്പിച്ച് പണം നഷ്ടമായവര്‍ നിരവധിയാണ.് ഇങ്ങനെ സഹായം പ്രതീക്ഷിച്ച് കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി തിരുവനന്തപുരം ജില്ലയില്‍ മാത്രം കാത്തിരിക്കുന്നത് അയ്യായിരത്തിലധികം പേരാണ്. സംസ്ഥാനത്താകെ നോര്‍ക്കയില്‍ ലോണിനായി ഇതുവരെ അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം അമ്പതിനായിരത്തിലധികമാണ്. എം. റഫീഖ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story