Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷകരിൽനിന്ന്​ അപേക്ഷ...

കർഷകരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കിളികൊല്ലൂർ: കൃഷിഭവ​െൻറ പരിധിയിൽ പച്ചക്കറി, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്യുന്നവരിൽനിന്ന് ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ, പുല്ലുവെട്ടുയന്ത്രം വാങ്ങുന്നതിന് താൽപര്യമുള്ള കർഷകർക്കും അപേക്ഷിക്കാം. ഒക്ടോബർ പത്തിന് മുമ്പ് കൃഷി ഒാഫിസർക്ക് നൽകണം. റോഡിൽനിന്ന് ലഭിച്ച പണവും രേഖകളും അടങ്ങിയ പഴ്സ് ഓട്ടോ ഡ്രൈവർ ഉടമക്ക് തിരിച്ചുനൽകി (ചിത്രം) കാവനാട്: റോഡിൽനിന്ന് ലഭിച്ച പണവും രേഖകളും അടങ്ങിയ പഴ്സ് ഓട്ടോ ഡ്രൈവർ ഉടമക്ക് തിരിച്ചുനൽകി. പടിഞ്ഞാറെ കൊല്ലം കുരീപ്പുഴ മേടമുക്കിലെ സ്റ്റാൻഡിലെ ഒാേട്ടാ ഡ്രൈവർ മൂലങ്കര സ്വദേശി നിസാമുദ്ദീനാണ് കൊല്ലം ടൗൺ ഹാളിന് മുന്നിലെ റോഡിൽനിന്ന് ലഭിച്ച പഴ്സ് ഉടമ കടവൂർ സ്വദേശി മോഹൻകുമാറിന് കൈമാറിയത്. തിങ്കളാഴ്ചയാണ് പഴ്സ് ലഭിച്ചത്. 1700 രൂപയും ആധാർ കാർഡും ഇലക്ഷൻ തിരിച്ചറിയൽ കാർഡും സ്വകാര്യ വ്യാപാര സ്ഥാപനത്തി​െൻറ കാർഡുമായിരുന്നു പഴ്സിൽ ഉണ്ടായിരുന്നത്. പഴ്സിൽ ഉണ്ടായിരുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ശക്തികുളങ്ങര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ബന്ധപ്പട്ട് വിവരം അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെത്തിയ മോഹൻകുമാറിന് എസ്.ഐ ഫയാസി​െൻറ സാന്നിധ്യത്തിൽ നിസാമുദ്ദീൻ പഴ്സ് കൈമാറി. ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയിൽ സഹപ്രവർത്തകരും പൊലീസും അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story