Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൂര്യ മേളക്ക്​ നാല്​...

സൂര്യ മേളക്ക്​ നാല്​ വയസ്സ്​​; 21ന്​ തുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: നാല് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സൂര്യമേളക്ക് 21ന് തുടക്കമാകും. 40ാം വർഷത്തിൽ 111 ദിവസം നീണ്ട പരിപാടികളാണ് ഒരുക്കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ എല്ലാ രചനകളിലും അവതരണങ്ങളിലുമുള്ള കഥാപാത്രമായ 'അമ്മു'വിനെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ അവതരിപ്പിച്ച 15 പ്രതിഭകൾ ആ ദിവസം ഒത്തുചേരും. 'അമ്മു സാന്നിധ്യവും സാമീപ്യവും' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ആദ്യമായി അമ്മുവിനെ അവതരിപ്പിച്ച മഞ്ജുപിള്ള മുതല്‍ ഏറ്റവും പുതിയ നാടകത്തിലെ തുളസി വരെ പങ്കെടുക്കും. 21ന് വൈകീട്ട് 6.45ന് ടാഗോര്‍ തിയറ്ററിലാണ് പരിപാടിയെന്ന് സൂര്യ കൃഷ്ണമൂർത്തി അറിയിച്ചു. 21 മുതല്‍ ഒക്ടോബര്‍ അഞ്ചുവരെ കോബാങ്ക് ഒാഡിറ്റോറിയത്തില്‍ ചലച്ചിത്രോത്സവം. ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെ നടക്കുന്ന നൃത്ത സംഗീതോത്സവത്തിന് യേശുദാസി​െൻറ സംഗീതക്കച്ചേരിയോടെ തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാടകമേള, ജല്‍സ ഘര്‍, പരമ്പര, പ്രഭാഷണങ്ങൾ, മീറ്റ് ദ മാസ്റ്റേഴ്‌സ്, ലഘു ചലച്ചിത്രമേള, മോഹിനിയാട്ടം മേള, ജുഗല്‍ബന്ദി മേള, അരങ്ങ്, ദേശീയ പ്രസംഗമേള, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഇന്ദുലേഖ എന്നിവ ഉണ്ടാകും. സൂര്യ മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ജുഗല്‍ബന്ദി മേള നടക്കുന്നത്. കഥക്, നാട്യശാസ്ത്രം, യോഗയും നൃത്തവും ചേര്‍ന്ന വ്യായാമം എന്നിവയില്‍ ശിൽപശാലയും ഒരുക്കിയിട്ടുണ്ട്. കോ-ബാങ്ക് ഒാഡിറ്റോറിയം കൂടാതെ വൈ.എം.സി.എ ഒാഡിറ്റോറിയം, തൈക്കാട് ഗണേശം, എ.കെ.ജി സ​െൻറർ എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക. ജനുവരി 11ന് വൈകീട്ട് 6.45ന് അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ ഒ. ചന്തുമേനോ​െൻറ ചെറുമകള്‍ ഡോ. ചൈതന്യ ഉണ്ണി അവതരിപ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ 'ഇന്ദുലേഖ'യോടെ സൂര്യ മേള സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story