Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 10:49 AM IST Updated On
date_range 20 Sept 2017 10:49 AM ISTകൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി പിടിയിൽ
text_fieldsbookmark_border
കുണ്ടറ: പിതാവിനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. ചെറുമൂട് ഷിബു നിവാസിൽ ജോസ് (50) ആണ് പിടിയിലായത്. ജോസും ബന്ധുക്കളായ വിക്ടറും ഷിബുവുമാണ് കേസിലെ പ്രതികൾ. പുലിയോരം സിറാമിക്സ് ഫാക്ടറിക്കുസമീപം ജനീഷ് ഭവനിൽ ജേക്കബിനെയും മകൻ ജിൻറുമോനെയുമാണ് ആക്രമിച്ചത്. ഫെബ്രുവരി 18ന് രാത്രി 10.20ഓടെ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചുകടന്നായിരുന്നു ആക്രമണം. 2014ൽ കോടതി ഒരുവർഷം കഠിനതടവും പിഴയും ശിക്ഷിെച്ചങ്കിലും പ്രതി കീഴടങ്ങിയിരുന്നില്ല. കോടതി വാറൻറ് പുറപ്പെടുവിച്ചതോടെ പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. കുണ്ടറ സി.ഐ എ. ജയകുമാർ, സ്റ്റേഷൻ എസ്.ഐ എ. നൗഫൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story