Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്ത് 11 ആധുനിക...

സംസ്​ഥാനത്ത് 11 ആധുനിക അറവുശാലകൾ നിർമിക്കും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകൾ പണിയും. ഇതി​െൻറ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപവത്കരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും ഇതി​െൻറ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും. ആദ്യഘട്ടത്തിൽ എല്ലാ കോർപറേഷനുകളിലും ആധുനിക അറവുശാലകൾ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 11 അറവുശാലകൾക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. കിഫ്ബിയിൽനിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി വി.കെ. ബേബി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 15,000 ലേറെ അറവുശാലകൾ ഉണ്ട്. എന്നാൽ, ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങൾ ഇല്ല. ആധുനിക അറവുശാല പദ്ധതി ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story