Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടവട്ടൂരിലെ ഖനനം...

കുടവട്ടൂരിലെ ഖനനം നിലച്ച പാറമടകൾ അപകടക്കെണിയാവുന്നു

text_fields
bookmark_border
വെളിയം: പഞ്ചായത്തിലെ കുടവട്ടൂരിൽ ഖനനം നിലച്ച പാറമടകൾ അപകടക്കെണിയാവുന്നു. ഈ പാറമടകളിൽവീണ് നിരവധിേപരാണ് മരണപ്പെട്ടിട്ടുള്ളത്. ഖനനം ചെയ്തശേഷം പാറമടകൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തുകയോ വേലികെട്ടുകയോ ചെയ്യണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. ഇവിടെ 30ഓളം പാറമടകളാണ് അപകടകരമായുള്ളത്. ഭൂനിരപ്പിൽനിന്ന് 400 അടി താഴ്ചയിൽ ഖനനം ചെയ്തശേഷം ഉപേക്ഷിക്കപ്പെട്ട ക്വാറികളാണ് അധികവും. ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികളുള്ള പ്രദേശമാണിത്. ഇപ്പോൾ ക്വാറികളുടെ പ്രവർത്തനം ഇല്ലാത്തതിനാൽ നിരവധിപേരാണ് ഇവിടെ കുളിക്കാനായി എത്തുന്നത്. ആഴത്തിലുള്ള പാറമടകൾ നികത്തണമെന്നുകാട്ടി പരിസ്ഥിതി പ്രവർത്തകർ റവന്യൂ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടിപടി ഉണ്ടായില്ല. ഖനനം മൂലം സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥയാണ്. ഇടക്കുവെച്ച് പാറമടയിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് പൈപ്പുവഴി സമീപത്തെ റോഡിലേക്ക് ഒഴുക്കിവിട്ട ശേഷം വീണ്ടും അനധികൃത ഖനനം തുടങ്ങിയിരുന്നു. തുടർന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ഇടപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് പാറഖനനം ചെയ്ത യന്ത്രങ്ങൾ കസ്റ്റഡിയിലെടുക്കുകയും ക്വാറി ഉടമകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാറമടകൾ പ്രദേശവാസികൾക്ക് ഭീഷണിയായതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉടൻ നടപടി ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story