Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെട്ടിപ്പുഴ എം.എൽ.എ...

വെട്ടിപ്പുഴ എം.എൽ.എ റോഡ് തകർന്നു

text_fields
bookmark_border
പുനലൂർ: നഗരത്തിലെ വൺവേയായ വെട്ടിപ്പുഴ എം.എൽ.എ റോഡ് തകർന്നത് ഗതാഗതം ദുരിതത്തിലാക്കി. അഞ്ചൽ റോഡിലെ വെട്ടിപ്പുഴയിൽനിന്നാരംഭിക്കുന്ന ഒന്നര കിലോമീറ്ററോളം വരുന്ന ഈ റോഡ് ദേശീയപാതയിൽ ചെമ്മന്തൂർ ജങ്ഷനിലാണ് അവസാനിക്കുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഈ റോഡിലൂടെയാണ് പലപ്പോഴും വാഹനങ്ങളും കടത്തിവിടുന്നത്. പുനലൂർ ടൗണിലെ കല്ലടയാറ്റിൽനിന്ന് കുണ്ടറയിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈൻ റോഡി​െൻറ മധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെ പഴക്കമുള്ള ഈ ലൈൻ ഇടക്കിടെ പൊട്ടിയൊഴുകുന്നതാണ് റോഡ് തകരാൻ കാരണം. പലയിടത്തും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കൂടാതെ, മെറ്റലും ടാറും ഇളകി റോഡിൽതന്നെ ഉയർന്നുകിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. പൈപ്പ് ലൈൻ റോഡി​െൻറ വശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ജല അതോറിറ്റി ഇതുവരെ പരിഗണിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story