Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 10:53 AM IST Updated On
date_range 19 Sept 2017 10:53 AM ISTകായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന് അരക്കോടി
text_fieldsbookmark_border
തിരുവനന്തപുരം: അന്തർദേശീയ കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന് അരക്കോടി വിനിയോഗിക്കുന്നതിന് ഭരണാനുമതി. ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണയുടെ ഉത്തരവ്. നെൽപാടങ്ങളിൽ വൈവിധ്യവത്കൃത മാതൃകാ സംയോജിതകൃഷിക്കും ഫ്ലോട്ടിങ് അഗ്രികൾച്ചർ- പായൽ ചങ്ങാടങ്ങളിലെ പച്ചക്കറി കൃഷി, മത്സ്യകൃഷി എന്നിവക്ക് അഞ്ചു ലക്ഷം വീതം, തീരദേശമേഖലയിലെ പരിസ്ഥിതി ഗവേഷണ പദ്ധതിക്ക് 10,000, കർഷക പരിശീലനങ്ങൾ/സെമിനാറുകൾ/കൺസൾട്ടേഷൻ എന്നിവക്ക് 20,000, ലൈബ്രറി, ഡോക്യുമെേൻറഷൻ സെൻറർ എന്നിവക്ക് 10,000, ഗവേഷണ വസ്തുക്കൾ/ഓഫിസ് /ഓഫിസ് സ്റ്റേഷനറി/ ബ്രോഷർ -50,000, ഇന്ധനച്ചെലവ്/ വാഹന വാടക തുടങ്ങിയവക്ക് -ഒരു ലക്ഷം, തൊഴിലാളികൾ / കരാർ ജീവനക്കാരുടെ േവതനം- 80,000, ഓഫിസ് വാടക, കറൻറ് ചാർജ്, ടെലിഫോൺ ചാർജ് എന്നിവക്ക് 2.30 ലക്ഷം, ശമ്പളം-33 ലക്ഷം, ജീവനക്കാരുടെ ക്ഷാമബത്ത-രണ്ടു ലക്ഷം എന്നിങ്ങനെയാണ് തുക ചെലവഴിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story