Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 10:50 AM IST Updated On
date_range 19 Sept 2017 10:50 AM ISTവിവാഹത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ വിജയകുമാർ പറവൂർ പെൺവാണിഭക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ
text_fieldsbookmark_border
പാരിപ്പള്ളി: പ്രവാസിയായ 72 കാരനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ അറസ്റ്റിലായവരിൽ മൂന്നാം പ്രതിയായ വിജയകുമാർ (ജനത വിജയൻ-58) പറവൂർ പെൺവാണിഭക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയാതിരിക്കാനായി ഇപ്പോൾ വാടകക്ക് താമസിക്കുന്ന മേൽവിലാസമാണ് പൊലീസിന് നൽകിയിരുന്നത്. മേൽവിലാസത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പെൺവാണിഭക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്ന കാര്യം വ്യക്തമായത്. ഈ കേസിൽ എറണാകുളം സെഷൻസ് കോടതി ഏഴു വർഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചിരുന്നു. വർക്കലയിലെ റിസോർട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ചതിന് അഞ്ചും ഏഴും വർഷം ശിക്ഷയനുഭവിച്ചിട്ടുണ്ട്. വർക്കലയിൽത്തന്നെ മറ്റൊരു ലോഡ്ജിൽ പെൺകുട്ടിയ പീഡിപ്പിച്ച സംഭവത്തിൽ നിലവിൽ അന്വേഷണം നടന്നുവരുകയാണ്. വിവാഹത്തട്ടിപ്പ് കേസിൽ ഇയാളോടൊപ്പം അറസ്റ്റിലായ ഒന്നാം പ്രതി ഇബി ഇബ്രാഹിം എന്ന നിയ ഏഴു കേസുകളിൽ പ്രതിയാണ്. രണ്ടാം പ്രതി വിദ്യ പേട്ടയിൽ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും മാനഹാനി ഭയന്ന് പലരും പുറത്തു പറയാതിരിക്കുകയാണെന്നും ഇതു സംബന്ധമായി കൂടുതൽ അന്വേഷണം നടത്തുമെന്നും ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് പറഞ്ഞു. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പാരിപ്പള്ളി പൊലീസ് പരവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. പ്രതികളിൽനിന്നും പിടിച്ചെടുത്ത ലാപ്ടോപ്, പെൻൈഡ്രവുകൾ, ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള പണത്തിെൻറ ഉറവിടം എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പറവൂർ സി.ഐ ജെ. ഷെരീഫ് അറിയിച്ചു. പാരിപ്പള്ളി എസ്.ഐ പി. രാജേഷ്, എസ്.ഐ വാമദേവൻ, സി.പി.ഒമാരായ നന്ദകുമാർ, ഷീജ, ശോഭ, ആര്യ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story