Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 10:49 AM IST Updated On
date_range 18 Sept 2017 10:49 AM ISTകുന്നത്തൂരിലെ ഏലാകൾ മുങ്ങി വൻ കൃഷിനാശവും
text_fieldsbookmark_border
ശാസ്താംകോട്ട: മഴയിൽ കുന്നത്തൂർ താലൂക്കിലെ എല്ലാ ഏലാകളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ഹെക്ടറിലെ നെൽകൃഷി നശിച്ചു. ഇതിനോട് ചേർന്നുള്ള ഇടവിളകൃഷികളും നാശത്തിെൻറ വക്കിലാണ്. താലൂക്കിെൻറ മധ്യഭാഗത്തുകൂടി ഒഴുകുന്ന പള്ളിക്കലാർ പലയിടത്തും കരകവിഞ്ഞിരിക്കുകയാണ്. ശൂരനാട് വടക്ക് പറക്കടവിലെ പാതിരിക്കൽ അണനിറഞ്ഞ് വെള്ളം ഒഴുകി പരിസരത്തെ പുരയിടങ്ങൾ വെള്ളത്തിലായി. പോരുവഴി പഞ്ചായത്തിലെ അമ്പലത്തുംഭാഗം കിഴക്കേക്കരയിൽ മഴവെള്ളം മുറിച്ചുവിട്ടത് അയൽവീട്ടിൽ കയറിയതിനെ തുടർന്നുണ്ടായ സംഘർഷം ശൂരനാട് പൊലീസ് സ്റ്റേഷനിൽ വരെയെത്തി. ഈ പ്രദേശത്ത് വലിയതോതിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഏത്തവാഴ, കാച്ചിൽ, ചേമ്പ്, ചേന, പച്ചക്കറികൾ തുടങ്ങിയ കൃഷികളൊക്കെ നശിച്ചു. കൃഷിനാശം സംബന്ധിച്ച കണക്കുകൾ ശേഖരിച്ചു വരുന്നതായി കുന്നത്തൂർ താലൂക്ക് ഓഫിസ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story