Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇസ്​ലാമിക് കാമ്പസ്...

ഇസ്​ലാമിക് കാമ്പസ് കോൺഫറൻസ് സംഘടിപ്പിച്ചു

text_fields
bookmark_border
കൊല്ലം: ഇസ്ലാമിക സംസ്കാരത്തി​െൻറ മനോഹാരിത അനുഭവഭേദ്യമാക്കാൻ ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർഥികൾ പരിശ്രമിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി ഡിസംബർ 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദക്ഷിണകേരള സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഇസ്ലാമിക് കാമ്പസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേടിയെടുക്കുന്ന അറിവുകൾ സാമൂഹിക നന്മക്കും ക്ഷേമത്തിനുമായി പ്രായോഗികവത്കരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. വിവിധ സെഷനുകളിലായി പ്രബോധനം വാരിക സീനിയർ സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട്, ശാന്തപുരം അൽ ജാമിഅ ശരീഅ കോളജ് പ്രിൻസിപ്പൽ കെ.എം. അഷ്റഫ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ് കെ.പി. സമാപനവും ജില്ല പ്രസിഡൻറ് അഹമ്മദ് യാസിർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story