Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:45 AM IST Updated On
date_range 16 Sept 2017 10:45 AM ISTഐ.എം.എ മെഡിക്കൽ കോൺഫറൻസ്
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ മെഡിക്കൽ സമ്മിറ്റ് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ശനിയാഴ്ച ഉച്ചക്ക് 12ന് കോവളം കെ.റ്റി.ഡി.സി സമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം, സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഐ.എം.എയുടെ ദേശീയ നേതാക്കളായ ഡോ. രവി വാങ്കഡേക്കർ, ഡോ. വി.കെ. മോംഗ, ഡോ. മാർത്താണ്ഡ പിള്ള, ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. വി.ജി. പ്രദീപ് കുമാർ, തിരുവനന്തപുരം ഐ.എം.എ പ്രസിഡൻറ് ഡോ. ജോൺ പണിക്കർ, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന എഫ്.സി.ജി.ബി ബിരുദദാനചടങ്ങ് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ ഉദ്ഘാടനം ചെയ്യും. ദേശീയ, സംസ്ഥാന ഐ.എം.എ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story