Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 10:45 AM IST Updated On
date_range 16 Sept 2017 10:45 AM ISTചുമടുതാങ്ങി വാര്‍ഡില്‍ മാലിന്യംതള്ളൽ വ്യാപകം
text_fieldsbookmark_border
ആറ്റിങ്ങല്‍: ചുമടുതാങ്ങി വാര്‍ഡില്‍ ജനവാസം കുറഞ്ഞതും ചതുപ്പ് നിറഞ്ഞതുമായ പ്രദേശങ്ങളില്‍ മാലിന്യംതള്ളൽ പതിവാകുന്നു. ചിറയില്‍, അക്കരവിള, കണ്ടുകൃഷി, തെങ്ങുംവിളവയല്‍ പ്രദേശങ്ങളിലാണ് സ്വകാര്യ ആശുപത്രി അവശിഷ്ടം പ്ലാസ്റ്റിക് കവറിലാക്കി രാത്രിയുടെ മറവില്‍ ഉപേക്ഷിക്കുന്നത്. നിരവധി രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. മാലിന്യംതള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍. ആറ്റിങ്ങല്‍: മാമ്പള്ളി എല്‍.പി സ്‌കൂളിലെ ഒമ്പത് ക്ലാസ് മുറികളും ഡിജിറ്റലാക്കുമെന്ന്് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി. ഇതിനാവശ്യമായ തുക പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിക്കും. ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാമ്പള്ളി എല്‍.പി.എസ് അങ്കണത്തില്‍ നടന്ന വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ് സെല്‍വി അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് മുന്‍ പഞ്ചായത്ത് പ്രസിഡൻറ് വി. ലൈജു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, മാമ്പള്ളി എല്‍.പി.എസ് ഹെഡ്മിസ്ട്രസ് ജെസി പെരേര എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story