Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയു.​പി​യി​ൽ...

യു.​പി​യി​ൽ ക്ഷേ​ത്ര​ത്തി​ന​ക​ത്ത്​ സ​ന്യാ​സി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു

text_fields
bookmark_border
മഥുര: യു.പിയിലെ മഥുരക്കടുത്ത് ബർസാനയിൽ ക്ഷേത്രത്തിനകത്തുവെച്ച് 45 കാരിയായ സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. ബർസാനയിലെ ശ്രിജി ക്ഷേത്രത്തിനകത്ത് സെപ്റ്റംബർ 11ന് രാത്രിയിലാണ് സംഭവം. ക്ഷേത്രത്തി​െൻറ ബാൽക്കണിയിൽ ഉറങ്ങുകയായിരുന്ന യുവതിയെ വാച്ച്മാനും മറ്റൊരാളും ചേർന്ന് ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി എസ്.പി ആദിത്യ കുമാർ ശുക്ല പറഞ്ഞു. അതേസമയം, സംഭവം നടന്നതി​െൻറ മൂന്നാം ദിവസം താൻ പൊലീസിനെ സമീപിച്ചെന്നും കേസ് എടുക്കാൻ അവർ വിസമ്മതിച്ചെന്നും യുവതി പരാതിപ്പെട്ടു. പിന്നീട് എസ്.എസ്.പി സ്വപ്നിൽ മാംഗിയുടെ ഇടപെടലിനെ തുടർന്ന് 14ന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story