Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:51 AM IST Updated On
date_range 15 Sept 2017 10:51 AM ISTവനിത കമീഷൻ അധ്യക്ഷക്കെതിരായ ഭീഷണി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന് നേരെയുണ്ടായ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. വനിതകൾക്കെതിരെ അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുേമ്പാൾ പ്രതികരിക്കേണ്ട വനിത കമീഷൻ അധ്യക്ഷക്കെതിരെ ഭീഷണിയുണ്ടാകുന്നത് ഗൗരവമായി കാണണമെന്ന് ആരോഗ്യ-നിയമസംരക്ഷണ പ്രതികരണവേദി ചെയർമാൻ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story