Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഷ്​ടമംഗല ദേവപ്രശ്നം

അഷ്​ടമംഗല ദേവപ്രശ്നം

text_fields
bookmark_border
പരവൂർ: പൊഴിക്കര ദേവി ക്ഷേത്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. പുതുവാമന ഹരിനാരായണൻ നമ്പൂതിരി, എടക്കാട് ദേവിദാസ് ഗുരുക്കൾ, തൃക്കുന്നപ്പുഴ ഉദയകുമാർ, വെമ്പായം സനൽ എന്നിവർ കാർമികത്വം വഹിക്കും. സ്കൂൾ വളപ്പ് പൂന്തോട്ടമായി; കുട്ടികൾ ഉദ്യാനപാലകരും ചവറ: പുസ്തകങ്ങളിലും പാഠഭാഗങ്ങളിലും പരിധി നിശ്ചയിച്ച പഠന രീതികൾക്കിടയിൽ പൂക്കളും ശലഭങ്ങളും നിറയുന്ന ഉദ്യാനത്തി​െൻറ നറുമണം പകരുകയാണ് പന്മനമനയിൽ എൽ.പി സ്കൂൾ. മൊബൈൽ ഗെയിമുകളും കമ്പ്യൂട്ടറുകളും മാത്രമാണ് ആസ്വദിക്കാനുള്ള ലോകമെന്ന് കരുതുന്നവർക്കിടയിൽ മനോഹരമായ പൂന്തോട്ടം ഒരുക്കി നഷ്ടമാകാത്ത നന്മകളുടെ ബാല്യകാലം കുട്ടികൾക്ക് പകരുകയാണിവിടെ. സ്കൂൾ വളപ്പിൽ നൂറുകണക്കിന് ജമന്തി പൂക്കളാണ് അധ്യാപക വിദ്യാർഥികളുടെ ശ്രമത്തിൽ വിരിഞ്ഞത്. പൂതേടി അലയുന്ന ബാല്യം അന്യമായെങ്കിൽ ക്ലാസ് മുറികൾക്കരികിലെ തൊടികളിൽനിന്ന് പൂവിറുത്ത് ഓണത്തിന് പൂക്കളമൊരുക്കാൻ ഇവിടത്തെ കുട്ടികൾക്ക് കഴിഞ്ഞു. ഓണാവധിയുടെ ആലസ്യം വിട്ട് സ്കൂളിലെത്തിയ കുട്ടികൾ ക്ലാസുകളുടെ ഇടവേളകളിൽ പൂക്കളോടും ശലഭങ്ങളോടും കൂട്ടുകൂടിയും കഥ പറഞ്ഞും പൂന്തോട്ടത്തിലെ നിത്യസന്ദർശകരായി മാറി. എസ്.എസ്.എയുടെ നിർദേശ പ്രകാരം ജൈവ വൈവിധ്യ പാർക്കൊരുക്കുന്നതി​െൻറ ഭാഗമായാണ് സ്കൂൾ വളപ്പിൽ ജമന്തിത്തോട്ടം നിർമിച്ചത്. നൂറിലധികം വരുന്ന ചെടികളിൽ നിറയെ പൂവിരിഞ്ഞു. സമൃദ്ധമായി നടത്തുന്ന പച്ചക്കറി കൃഷിക്കിടയിൽ നടത്തിയ പൂകൃഷി വിജയകരമായതി​െൻറ സന്തോഷത്തിലാണ് അധ്യാപകർ. ഒഴിവ് കിട്ടുന്ന നേരങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും ആരാമത്തിലെ നിത്യസന്ദർശകരാണ്. സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ, അധ്യാപകരായ വീണാറാണി, കോളിൻസ് ചാക്കോ, ഹഫ്സത്ത്, വിജയകുമാരി, ബീന എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ വളപ്പിൽ ജമന്തിത്തോട്ടം നിർമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story