Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2017 10:47 AM IST Updated On
date_range 15 Sept 2017 10:47 AM ISTഎൻ. കൃഷ്ണപിള്ള ജന്മവാർഷികാഘോഷം
text_fieldsbookmark_border
തിരുവനന്തപുരം: നാടാകാചാര്യൻ എൻ. കൃഷ്ണപിള്ളയുടെ 101ാം ജന്മവാർഷിക ഭാഗമായി കൃഷ്ണപിള്ള ഫൗണ്ടേഷൻ മൂന്നുദിവസം വിവിധ പരിപാടികൾ നടത്തും. നന്താവനത്തെ ഫൗണ്ടേഷൻ ഒാഡിറ്റോറിയത്തിൽ 20, 21, 22 തീയതികളിലാണ് ചടങ്ങുകൾ. കുട്ടികളുടെ ഗ്രന്ഥാലയം ഉദ്ഘാടനം, ഭഗ്നഭവനം നാടകത്തിെൻറ 75ാം വാർഷികം, ഫൗണ്ടേഷൻ വാർഷികം തുടങ്ങി ഒേട്ടറെ പരിപാടികളാണ് നടക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് വൈകീട്ട് 5.30ന് മന്ത്രി തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, നടൻ മധു, പുതുശ്ശേരി രാമചന്ദ്രൻ എന്നിവരെ ആദരിക്കും. ഡോ. എഴുമറ്റൂർ രാജരാജ വർമ, എസ്. രാധാകൃഷ്ണൻ, പി.കെ. മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story