Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 10:51 AM IST Updated On
date_range 14 Sept 2017 10:51 AM ISTശശികലയുടെ പ്രസംഗം: വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ
text_fieldsbookmark_border
തിരുവനന്തപുരം: ശശികലയുടെ വിവാദ പ്രസംഗത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ. രാജ്യദ്രോഹ പ്രസംഗം നടത്തുന്നവർക്കെതിരെ ചെറുവിരൽ അനക്കാത്ത ഇടതുസർക്കാർ നടപടി അപലപനീയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനുവേണ്ടി വാതോരാതെ പ്രസംഗിക്കുന്ന അധ്യാപകനായ വിദ്യാഭ്യാസ മന്ത്രി നാളിതുവരെ ഇതിനെതിരെ ഒരക്ഷരം ഉരിയാടിയിട്ടില്ല. ശശികല ടീച്ചറിനെതിരെ വകുപ്പുതല നടപടിയെടുക്കാൻ വിദ്യാഭ്യാസ മന്ത്രി തയാറാകണമെന്നും ആവശ്യം ഉയർന്നു. യോഗത്തിൽ സംസ്ഥാന ജന. സെക്രട്ടറി ടി.എസ്. സലിം, സീനിയർ വൈസ് പ്രസിഡൻറ് എം. സലാഹുദ്ദീൻ, സെക്രട്ടറിമാരായ ജെ. മുഹമ്മദ് റാഫി, വട്ടപ്പാറ അനിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story