ബാലസംഘം സാംസ്​കാരിക ഘോഷയാത്ര

05:17 AM
14/09/2017
ചവറ: ബാലസംഘത്തി​െൻറ നേതൃത്വത്തിൽ ചവറയിലെ വിവിധ ലോക്കൽ കമ്മിറ്റികളിൽ നടന്ന സാംസ്കാരിക ഘോഷയാത്ര വർണാഭമായി. സാമൂഹിക, സാംസ്കാരിക പരിഷ്കർത്താക്കളുടെയും നവോത്ഥാന നായകന്മാരുടെയും ചിത്രങ്ങൾ പതിച്ച ബാനറുകളും പ്ലക്കാർഡുകളുമേന്തിയ ഘോഷയാത്രയിൽ നിരവധി കുട്ടികൾ അണിചേർന്നു. വടക്കുംതലയിൽ പനയന്നാർ കാവിൽ നിന്നാരംഭിച്ച േഘാഷയാത്ര ചാമ്പക്കടവിൽ അവസാനിച്ചു. യോഗം സംഘം ജില്ല കമ്മിറ്റി അംഗം സുവർണൻ ഉദ്ഘാടനം ചെയ്തു. അശോകൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് മൻസൂർ, സലാം പണിയ്ക്കേത്ത്, എൽ. വിജയൻനായർ, ഹസനാരുകുട്ടി, കെ.എ. നിയാസ്, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചവറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണിക്കാവിൽ നിന്നാരംഭിച്ച ഘോഷയാത്ര സൊസൈറ്റിമുക്കിൽ സമാപിച്ചു. യോഗം ഏരിയ കൺവീനർ സി.എ. ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പന്മനയിൽ ടൈറ്റാനിയം ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിൽ സമാപിച്ചു. യോഗം സി.പി.എം ഏരിയ കമ്മിറ്റി അംഗം എസ്. ശശിവർണൻ ഉദ്ഘാടനം ചെയ്തു. ഷീനാ പ്രസാദ് അധ്യക്ഷത വഹിച്ചു.
COMMENTS