നായ് കുറുകെ ചാടി ഇരുചക്ര വാഹന യാത്രികന് പരിക്ക്

05:17 AM
14/09/2017
കല്ലമ്പലം: തെരുവുനായ് കുറുകെ ചാടി ഇരുചക്രവാഹന യാത്രികന് പരിക്ക്. ചെമ്മരുതി കിഴക്കേവിളാകം വീട്ടിൽ സോമരാജനാണ് (40) പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ച ആയിരുന്നു സംഭവം. കല്ലമ്പലം ചന്തയ്ക്ക് സമീപം റോഡിൽ വലിച്ചെറിഞ്ഞ മാലിന്യം തിന്നുകൊണ്ടിരുന്ന നായ്ക്കൂട്ടം കടിപിടികൂടുകയും പെട്ടെന്ന് റോഡിന് കുറുകെ ചാടുകയുമായിരുന്നു. നിയന്ത്രണം വിട്ട വാഹനം സമീപത്തെ തൂണിൽ ഇടിച്ച് നിലത്തുവീണാണ് സോമരാജന് പരിക്കേറ്റത്.
COMMENTS