അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിൽ തഴച്ചുവളർന്നത് മതവ്യവസായം മാത്രം –ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

05:20 AM
13/09/2017
കൊല്ലം: അടിയന്തരാവസ്ഥക്കു ശേഷം ഇന്ത്യയിൽ തഴച്ചുവളർന്ന ഏക വ്യവസായം ആത്മീയ മതവ്യവസായമാണെന്നും അധികാരവും സമ്പത്തും നിലനിർത്താൻ ഭരണവർഗം ഇത് നന്നായി ഉപയോഗിക്കുകയാണെന്നും പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. കൊല്ലം പബ്ലിക് ലൈബ്രറിയിൽ മുരളി സഹ്യാദ്രിയുടെ 'ആചാരങ്ങൾക്ക് കിറുക്ക് പിടിക്കുമ്പോൾ' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത മനുഷ്യനെ പരസ്പരം നന്മചെയ്യാൻ സഹായിക്കുന്നതാണ്. മതങ്ങൾ ഇന്ന് ഉപയോഗപ്പെടുത്തുന്നത് ഈ ആത്മീയതയല്ല. അത് മനുഷ്യനെ തമ്മിലടിപ്പിക്കുന്നതാണെന്നും അന്ധവിശ്വാസങ്ങളിൽനിന്ന് മനുഷ്യനെ മോചിപ്പിക്കാൻ ശാസ്ത്രചിന്ത വളരണമെന്നും അദ്ദേഹം പറഞ്ഞു. അനീഷ്യ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഡോ. മുഞ്ഞിനാട് പത്മകുമാർ പുസ്തകം പരിചയപ്പെടുത്തി. ഡോ.എ. റസലുദ്ദീൻ, സുരേഷ് കീഴില്ലം, ജയചന്ദ്രദാസ്, എൽ. പത്മകുമാർ, മുരളി സഹ്യാദ്രി എന്നിവർ സംസാരിച്ചു.
COMMENTS