കിണറ്റിൽ വീണ മുള്ളൻപന്നിയെ വനംവകുപ്പിന് കൈമാറി

05:20 AM
13/09/2017
കുണ്ടറ: കിണറ്റിൽ അകപ്പെട്ട മുള്ളൻപന്നിയെ വനംവകുപ്പിന് കൈമാറി. കുണ്ടറ മുക്കടയിൽ നേരത്തെ ന്യൂതിയറ്റർ സിനിമശാല പ്രവർത്തിച്ചിരുന്ന സ്ഥലത്തെ കിണറ്റിലാണ് മുള്ളൻപന്നി അകപ്പെട്ടത്. വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന തിയറ്ററിലെ രാത്രി കാവൽക്കാരനായ ജോയിയാണ് പുലർച്ചേ കുളിക്കാൻ വെള്ളംകോരാൻ ശ്രമിച്ചപ്പോൾ കിണറ്റിൽ മുള്ളൻപന്നിയെ കണ്ടത്. നേരംവെളുത്തതോടെ ഇയാൾ കയറുമായി കിണറ്റിലിറങ്ങി മുള്ളൻപന്നിയെ കരക്കെത്തിച്ചു. ഉച്ചയോടെ അഞ്ചലിൽ നിന്നെത്തിയ വനംവകുപ്പ് അധികൃതർ മുള്ളൻപന്നിയെ കൂട്ടിലാക്കി കൊണ്ടുപോയി.
COMMENTS