റവ. ഫാ. ജോൺ വൈദ്യൻ (വൈദ്യൻ അച്ചൻ) അറ്റ്ലാൻറയിൽ നിര്യാതനായി

05:20 AM
13/09/2017
തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ അറ്റ്ലാൻറ സ​െൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയുമായ റവ. ഫാ. ജോൺ കോശി വൈദ്യൻ (67-വൈദ്യൻ അച്ചൻ) അറ്റ്ലാൻറയിൽ നിര്യാതനായി. തേവലക്കര വാഴയിൽ വൈദ്യൻ കുടുംബത്തിൽ അന്നമ്മജോണി​െൻറയും പരേതനായ ജോൺ വൈദ്യ​െൻറയും മകനായി കൊട്ടാരക്കര കിഴക്കേത്തെരുവ് കടുവാത്തോട്ടത്തിൽ കുടുംബത്തിലായിരുന്നു ജനനം. 1975ൽ ശെമ്മാശ്ശപട്ടവും 1984ൽ വൈദികപട്ടവും സ്വീകരിച്ച വൈദ്യൻ അച്ചൻ ഏകദേശം 14 വർഷത്തോളം യു.എ.ഇയിലെ ഫ്യുജയ്‌റ, ഖോർ ഫാക്കാൻ, ഷാർജ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. പിന്നീട് 1987 -മുതൽ കൊല്ലം, തിരുവനന്തപുരം ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2006ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദ്യൻ അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ അമേരിക്കയിലേ വിവിധദേവാലയങ്ങളിൽ വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കോശി വൈദ്യൻ (ചിക്കാഗോ), മറിയാമ്മ ജോർജ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനതപുരം). ചെങ്കുളം ക്ലാവറ പുത്തൻവീട്ടിൽ കുടുംബാഗമായ ഏലിയാമ്മ ജോണാണ് ഭാര്യ. മക്കൾ: ജേക്കബ് വൈദ്യൻ (ഷിബു), ഡോ. ഷൈനി ജോൺ (ഡാളസ്). മരുമക്കൾ: ജീന തോമസ്, ബ്രൈസ് എബ്രഹാം (ഡാളസ്).
COMMENTS