Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:48 AM IST Updated On
date_range 13 Sept 2017 10:48 AM ISTമുറിച്ചിട്ടിരിക്കുന്ന തടികള്‍ അപകടഭീഷണിയാകുന്നു
text_fieldsbookmark_border
പത്തനാപുരം: പാതയോരങ്ങളില്‍ . പത്തനംതിട്ട-പത്തനാപുരം സംസ്ഥാന പാതയിൽ മല്ലങ്കുഴ, മൂഴി ഭാഗങ്ങളിലാണ് തടികള്‍ മുറിച്ചിട്ടിരിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തടി റോഡില്‍നിന്ന് മാറ്റാത്തതിനാല്‍ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കം കാരണം മുറിച്ചിട്ട വൻമരങ്ങളുടെ ശിഖരങ്ങളാണിത്. വളവുകളുള്ള ഭാഗത്ത് റോഡില്‍ ഇറക്കിയിട്ടിരിക്കുന്ന തടികളിലധികവും നശിച്ചുതുടങ്ങിയിട്ടുണ്ട്. മരങ്ങള്‍ ലേലം ചെയ്ത് നല്‍കുകയോ റോഡരികില്‍നിന്ന് മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പക്ഷേ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫാമിങ് കോര്‍പറേഷെൻറ ബസും തടി കയറ്റിയ വലിയ വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. രാത്രി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയാണ്. റോഡ് മധ്യത്തിലെ തടികള്‍ നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story