Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:48 AM IST Updated On
date_range 13 Sept 2017 10:48 AM ISTകോടികളുടെ തട്ടിപ്പ് നടത്തിയ നിർമൽ കണ ബാങ്ക് ഉടമയുടെ ആസ്ഥികൾ ബിനാമി പേരുകളിൽ
text_fieldsbookmark_border
പാറശ്ശാല: കാരക്കോണത്തിന് സമീപം മത്തംപാലയിൽ നിക്ഷേപകരിൽനിന്ന് 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നിർമൽ കൃഷ്ണ ഫൈനാൻസ് ഉടമ നിർമലെൻറ ആസ്ഥി മുഴുവനും ബിനാമി പേരുകളിലാണെന്ന് തമിഴ്നാട് പൊലീസിെൻറ രഹസ്യവിഭാഗം കണ്ടെത്തി. ബാങ്ക് ഉടമ മുങ്ങിയെന്ന വാർത്ത പരന്നതോടെ നിരവധി പരാതികളാണ് ഇയാളുടെ ബിനാമി ഭൂമി ഇടപാടിനെക്കുറിച്ച് തമിഴ്നാട് പൊലീസിന് ലഭിച്ചത്. അേന്വഷണത്തിൽ നിർമൽകണ ബാങ്ക് ഉടമ നിർമലൻ തെൻറ വിശ്വസ്ഥരായ ആറു ജീവനക്കാരുടെ പേരിലാണ് കൂടുതൽ ഭൂമിയിടപാട് നടത്തിയിട്ടുള്ളത്. ബാങ്കിെൻറ മാനേജരായ പളുകൽ നഗക്കോട് സ്വദേശി രവീന്ദ്രൻ, പളുകൽ കുഴിവിളാകം സ്വദേശി ശേഖരൻ, പളുകൽ മൂലച്ചൽ സ്വദേശി അനിൽകുമാർ, പളുകൽ പഞ്ചായത്ത് ഓഫിസിന് സമീപം ദിനേശ്, മത്തംപാല സ്വദേശി അനി, പത്മനാഭപുരം സ്വദേശി അജി എന്നിവരാണ് നിർമലിെൻറ പ്രധാന ബിനാമികളെന്ന് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടക്ക് നിരവധി ഭൂമി ഇടപാടുകൾ ഇവരുടെ പേരിൽ നടത്തിയിട്ടുണ്ട്. ബാങ്കിലെ ഓരോ ജീവനക്കാരുടെ പേരിലും ഇരുസംസ്ഥാനങ്ങളിലുമായി ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പനച്ചമൂടിന് സമീപം ചെറിയ കൊല്ലയിൽ നാല് ഏക്കറോളം നിർമലിെൻറ പേരിലും ബാക്കി 10 ഏക്കറോളം റബർ എസ്റ്റേറ്റ് ജീവനക്കാരുടെ പേരിലും രജിസ്റ്റർ ചെയ്തിട്ടുെണ്ടന്ന് കണ്ടെത്തി. പളുകൽ ഇടയ്ക്കോടിന് സമീപം അഞ്ചേക്കറും മാങ്കോടിൽ ആറേക്കറും കന്നാമുടിൽ കോടികൾ വിലമതിക്കുന്ന വ്യാപാരസമുച്ചയം, കാരക്കോണത്തിന് സമീപം കാട്ടുപുത്തൂരിൽ 30 ഏക്കർ വരുന്ന കൃഷിഭൂമി തുടങ്ങിയവയും ബിനാമി ഇടപാടിലാണ്. ഇതുകൂടാതെ കൊല്ലത്ത് റിസോർട്ടും പാറശ്ശാലക്ക് സമീപം മുണ്ടപ്പിലാവിളയിൽ ഒരേക്കർ ഭൂമിയും കിൻഫ്ര പാർക്കിനുള്ളിൽ ഒരു സ്ഥാപനവും പാറശ്ശാല നെടുങ്ങോടിന് സമീപത്തായി 20 ഏക്കർ റബർ എസ്റ്റേറ്റും ഉള്ളതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ കന്യാകുമാരി എക്സ്പോർട്ടേഴ്സ് എന്ന സ്ഥാപനത്തിെൻറ 90 ശതമാനം ഓഹരിയും ഇയാളുടെ ബിനാമി ഇടപാടാണ് ബാങ്കിലെ ജീവനക്കാരുടെടെയും ബന്ധുക്കളുടെയും പേരുകളിൽ അടുത്തകാലത്ത് നടന്ന ഭൂമി ഇടപാടുകൾ പൊലീസ് അേന്വഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story