Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2017 10:48 AM IST Updated On
date_range 13 Sept 2017 10:48 AM ISTപൊതുസ്ഥാപനങ്ങളുടെ മതിൽകെട്ട് പരസ്യകേന്ദ്രമാകുന്നു
text_fieldsbookmark_border
ബാലരാമപുരം: പൊലീസ് സ്റ്റേഷൻ മതിൽകെട്ടും സ്കൂൾ മതിലുകളും വിവിധകക്ഷികളുടെ പരസ്യകേന്ദ്രമായി മാറുന്നു. വിവിധ സംഘടനകളുടെ ഫ്ലക്സ് ബോർഡുകളാണ് നിറഞ്ഞിരിക്കുന്നത്. നടപടി സ്വീകരിക്കാതെ അധികൃതർ മൗനാനുവാദം നൽകുകയാണ്. ബാലരാമപുരം ജങ്ഷന് സമീപം സ്ഥിതിചെയ്യുന്ന സ്കൂളിെൻറയും പൊലീസ് സ്റ്റേഷെൻറ മതിൽകെട്ടിൽ ഒരുഭാഗത്ത് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പരസ്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്. നിരവധി ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഇവിടങ്ങളിലുണ്ട്. അടുത്തകാലത്ത് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പെയിൻറിങ് നടത്തിയെങ്കിലും മതിൽ പെയിൻറ് ചെയ്തിട്ടില്ല. പരസ്യം പതിക്കാൻ പാടില്ലെന്ന് മുമ്പ് മതിൽകെട്ടിൽ എഴുതിെവച്ചിരുന്നെങ്കിലും ഫലം കാണാതെപോകുന്നത്. ഓണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളുടെ പരസ്യങ്ങൾ ഇരുമതിലുകളിലും നിറഞ്ഞിരിക്കുകയാണ്. കോടതി ഉത്തരവിെൻറ ലംഘനാണ് ഇത്തരത്തിൽ പരസ്യം പതിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് വിവധ െറസിഡൻസ് അസോസിയേഷൻ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story