Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 10:51 AM IST Updated On
date_range 12 Sept 2017 10:51 AM IST50 ലക്ഷം രൂപയുടെ തിരിമറി: സഹകരണ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
text_fieldsbookmark_border
അഞ്ചൽ: സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇടമുളയ്ക്കൽ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി കൈപ്പള്ളിൽ മാധവൻ കുട്ടിയെ സസ്പെൻഡ് ചെയ്തു. സഹകരണ വകുപ്പിെൻറ പുനലൂർ യൂനിറ്റ് ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബാങ്ക് ഡയറക്ടർ ബോർഡിെൻറ അടിയന്തര യോഗം പ്രസിഡൻറ് രാജീവ് കോശിയുടെ അധ്യക്ഷതയിൽ കൂടിയാണ് സസ്പെൻഡ് ചെയ്യുവാൻ തീരുമാനിച്ചത്. അസി. സെക്രട്ടറിയായ എം.എസ്. ഗിരിജകുമാരിക്ക് സെക്രട്ടറിയുടെ ചുമതല നൽകി. പ്രാഥമിക പരിശോധയിൽ 50 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് സഹകരണ വകുപ്പും ബാങ്ക് ഡയറക്ടർ ബോർഡും അഞ്ചൽ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story