Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യവ്യാപനത്തിനെതിരെ...

മദ്യവ്യാപനത്തിനെതിരെ സുധീരൻ മുന്നോട്ട്​; ഇന്ന്​ ജനകീയ കൺവെൻഷൻ

text_fields
bookmark_border
തിരുവനന്തപുരം: സർക്കാറി​െൻറ മദ്യ വ്യാപന നീക്കത്തിനെതിരെ വിശാലവേദി രൂപവത്കരിച്ച് വി.എം. സുധീരന്‍ പുതിയ രാഷ്ട്രീയ നീക്കവുമായി മുന്നോട്ട്. ഇതി​െൻറ ഭാഗമായി വിവിധ മതമേലധ്യക്ഷന്മാരും ഗാന്ധിയൻ സംഘടന നേതാക്കളും ഉള്‍പ്പെടെയുള്ളവർ പെങ്കടുക്കുന്ന വിപുലമായ സമര പ്രഖ്യാപന കണ്‍വെന്‍ഷൻ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നടക്കും. വെള്ളയമ്പലം അനിമേഷന്‍ സ​െൻററിന് സമീപം പാരിഷ്ഹാളിലാണ് യോഗം. സർക്കാറി​െൻറ ഭാഗത്തുനിന്ന് മദ്യവ്യാപന ശ്രമം സമീപകാലത്ത് ശക്തമായിട്ടും കാര്യമായ പ്രതികരണമോ പ്രതിഷേധമോ പ്രതിപക്ഷത്തുനിന്നോ സഭകളുടെ ഭാഗത്തുനിന്നുപോലുമോ ഉണ്ടായില്ല. അതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നിട്ടിറങ്ങാന്‍ സുധീരന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി അദ്ദേഹം വിവിധ സാമുദായിക-സന്നദ്ധ-ഗാന്ധിയൻ സംഘടനകളുമായും മതമേധാവികളുമായും അദ്ദേഹം ചർച്ചകൾ നടത്തി. അതനുസരിച്ചാണ് ഇന്ന് വിപുലമായ കൺവെൻഷൻ തലസ്ഥാനത്ത് ചേരുന്നത്. സുധീര​െൻറ ഇൗ നീക്കത്തിലുള്ള അപകടം തിരിച്ചറിഞ്ഞ സംസ്ഥാന കോൺഗ്രസ് നേതൃത്വവും പ്രക്ഷോഭരംഗത്ത് ഇറങ്ങാൻ പിന്നീട് തീരുമാനിച്ചു. ഇതനുസരിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റിനും കലക്ടറേറ്റുകൾക്കും മുന്നിൽ കോൺഗ്രസി​െൻറ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും െചയ്തു. കോഴിക്കോട് നടന്ന പ്രതിഷേധ സമരം സുധീരനാണ് ഉദ്ഘാടനം െചയ്തത്. മദ്യവ്യാപനത്തിനെതിരെ തുടർസമരം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും അവരുടെ പ്രഖ്യാപനത്തിൽ മാത്രം പൂർണമായും വിശ്വസിച്ച് പിന്നോട്ടുപോകാൻ സുധീരൻ തയാറല്ല. സർക്കാറിനെതിരായ നീക്കമായതിനാൽ ഇൗ നിലപാടിനെ എതിർക്കാൻ കോൺഗ്രസിനും കഴിയില്ല. അതേസമയം, ഏത് ഭരണമായാലും മദ്യവിഷയത്തിൽ ത​െൻറ നിലപാടിന് ഒരു മാറ്റവും ഉണ്ടാവില്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് സുധീര​െൻറയും ആവശ്യകതയാണ്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ബാർ വിഷയത്തിൽ സുധീരൻ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് യു.ഡി.എഫി​െൻറ തുടർഭരണ മോഹം തല്ലിത്തകർത്തതെന്ന അഭിപ്രായം യു.ഡി.എഫ് നേതാക്കളിലും അണികളിലും നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story