Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:47 AM IST Updated On
date_range 11 Sept 2017 10:47 AM ISTപ്രേമചന്ദ്രന് സ്വീകരണം നൽകും
text_fieldsbookmark_border
കൊട്ടിയം: മികച്ച പാർലമെൻറ് അംഗത്തിനുള്ള അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊട്ടിയത്ത് യു.ഡി.എഫ് മയ്യനാട് പഞ്ചായത്ത് കമ്മറ്റി സ്വീകരണം നൽകും. സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ടി.എ. അഹമ്മദ് കബീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡി.വി. ഷിബു അധ്യക്ഷത വഹിക്കും മധുര വാഹനാപകടം: മരിച്ചവരുടെ വീട് മന്ത്രി സന്ദർശിച്ചു -ചിത്രം - കൊട്ടിയം: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സാന്ത്വനവുമായി മന്ത്രി കെ. രാജുവെത്തി. ഞായറാഴ്ച വൈകീട്ടാണ് എം. നൗഷാദ് എം.എൽ.എയോടൊപ്പം മന്ത്രി കൊല്ലൂർവിള പള്ളിക്ക് സമീപമുള്ള വീട്ടിലെത്തിയത്. അപകടവിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി കുടുംബത്തെ സർക്കാറിെൻറ അനുശോചനം അറിയിച്ചു. വൈദ്യുതി മുടങ്ങും പള്ളിമുക്ക് സെഷൻ പരിധിയിലെ തോപ്പുവയൽ, എസ്.പി.എം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story