Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2017 10:44 AM IST Updated On
date_range 11 Sept 2017 10:44 AM ISTവീടിെൻറ താക്കോല്‍ദാനം നാളെ
text_fieldsbookmark_border
കരുനാഗപ്പള്ളി: മുസ്ലിം കള്‍ചറല്‍ അസോസിയേഷന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടിയൂരിലെ നിർധനകുടുംബത്തിന് നിർമിച്ചുനല്‍കുന്ന വീടിെൻറ താക്കോല്‍ദാനം ചൊവ്വാഴ്ച വൈകീട്ട് നാലിന് അരമത്തുമഠം ജങ്ഷനില്‍ നടക്കും. സമ്മേളനം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആർ. രാമചന്ദ്രന് എം.എൽ.എ താക്കോല്‍ദാനം നിർവഹിക്കും. ചടങ്ങില്‍ വിദ്യാഭ്യാസ ധനസഹായം സി.ആർ. മഹേഷ്, ചികിത്സ ധനസഹായം എം.എ. സലാം, പ്രമുഖ വ്യക്തികളെ ആദരിക്കല്‍ വി.എ. റഹുമാർ, വസ്ത്രവിതരണം കുറ്റിയില്‍ ശ്യാമും നിര്‍വഹിക്കും. ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടവിക്കാട്ട് മോഹനൻ, കാഷ്യൂ ഡെവലപ്മെൻറ് കോര്പറേഷന് ഡയറക്ടര്‍ പി.ആർ. വസന്തന്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കാട്ടൂര്‍ ബഷീർ, മുന്‍ നഗരസഭ ചെയര്മാന് എം. അന്‍സാർ, തൊടിയൂര്‍ രാമചന്ദ്രൻ, എം.എസ്. ഷൗക്കത്ത് എന്നിവർ പങ്കെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story