Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾ പരിശീലനം...

വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കി

text_fields
bookmark_border
കൊല്ലം: ജില്ലയിലെ സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിലെ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' അംഗങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ഇ@ഉത്സവ് ക്യാമ്പിൽ രണ്ടു ഘട്ടങ്ങളിലായി 3000 വിദ്യാർഥികൾക്ക് പരിശീലനം നൽകി. രണ്ടാം ബാച്ചി​െൻറ പരിശീലനം കഴിഞ്ഞദിവസം അവസാനിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആണ് അനിമേഷൻ, ഇലേക്ട്രാണിക്സ്, ഹാർഡ് വെയർ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് എന്നീ മേഖലകളിലെ വിദഗ്ധ പരിശീലനം ഉൾപ്പെടുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശീലനം ലഭിച്ച കുട്ടികൾ സ്കൂളുകളിലെ മറ്റു വിദ്യാർഥികൾക്ക് പരിശീലനം നൽകും. 10 ലക്ഷം വിദ്യാർഥികൾക്ക് ഇതി​െൻറ പ്രയോജനം ലഭിക്കുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. ഇതിനുവേണ്ടിയുള്ള വിഡിയോ ട്യൂട്ടോറിയലുകൾ എല്ലാ സ്കൂളുകൾക്കും കൈറ്റ് ലഭ്യമാക്കും. പരിശീലനം നേടുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും. ഗ്രീൻ ഹോസ്പിറ്റൽ - ക്ലീൻ ഹോസ്പിറ്റൽ പദ്ധതി കൊല്ലം: ആശുപത്രികളെ മാലിന്യമുക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ജില്ലയിൽ ശുചിത്വ മിഷനും ജില്ല മെഡിക്കൽ ഓഫിസും (ആരോഗ്യം) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രീൻ ഹോസ്പിറ്റൽ -ക്ലീൻ ഹോസ്പിറ്റൽ പദ്ധതി നടപ്പാക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള കർമപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാലിന്യങ്ങളുടെ അളവ് കുറക്കുന്നതിന് ആശുപത്രികൾ മുഖേന റെഡ്യൂസ്-റീയൂസ്-റീസൈക്കിൾ എന്ന ആശയത്തിന് പ്രചാരണം നൽകും. പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷ​െൻറയും ജില്ല മെഡിക്കൽ ഓഫിസി​െൻറയും പ്രതിനിധികൾ ഉൾപ്പെടുന്ന സംഘം സർക്കാർ, സ്വകാര്യ ആശുപത്രികൾ സന്ദർശിച്ച് നിലവിലെ മാലിന്യ സംസ്കരണ രീതികൾ പരിശോധിക്കും. ഭക്ഷണവിതരണത്തിൽ ഹരിതചട്ടം പാലിക്കപ്പെടുന്നുണ്ടോ ആവശ്യത്തിന് വേസ്റ്റ് ബിന്നുകളുണ്ടോ ജൈവ മാലിന്യ സംസ്കരണത്തിനുളള ബയോഗ്യാസ് പ്ലാൻറുകളുടെ സ്ഥിതി, മലിനജല സംസ്കരണ പ്ലാൻറുണ്ടോ, സെപ്റ്റേജ് മാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനത്തിന് ജില്ലയിലെ എല്ലാ ബ്ലോക്കുകളിലെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം ലഭ്യമാക്കാനും തീരുമാനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story