Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാണാഘോഷവും ഒാണക്കുട...

ഒാണാഘോഷവും ഒാണക്കുട വിതരണവും

text_fields
bookmark_border
തിരുവനന്തപുരം: പ്രാവച്ചമ്പലം കുടുംബന്നൂർ െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എൽ.എം.എസ് എൽ.പി സ്കൂളിൽ നടത്തിയ ഒാണാഘോഷവും ഒാണകുട വിതരണവും ഉന്നതവിജയികളെ ആദരിക്കലും സീരിയൽ താരം സാജൻ സൂര്യ ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സാജൻസൂര്യ സമ്മാനങ്ങൾ നൽകി. എല്ലാ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കും ഒാണോപഹാരമായി ഒാണക്കുടയും വിതരണം ചെയ്തു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നങ്ങ്യാർകൂത്തിന് മൂന്നാംസ്ഥാനം നേടിയ കാർമൽ സ്കൂളിലെ വിദ്യാർഥിനി എം. മധുരിമയെ ആദരിച്ചു. അസോസിയേഷൻ പ്രസിഡൻറ് എൻ.സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.ജെ. ഉണ്ണികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡൻറ് ഡി.എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം വി. ലതാകുമാരി, പള്ളിച്ചൽ പഞ്ചായത്ത് അംഗം മല്ലികാദാസ്, കല്ലിയൂർ പഞ്ചായത്ത് അംഗങ്ങളായ ചന്തുകൃഷ്ണൻ, പ്രദീപ്കുമാർ, ഫ്രാൻസ് പ്രസിഡൻറ് എസ്.എസ്. മോഹൻകുമാർ, രക്ഷാധികാരി ആർ.ജെ. ശശികുമാർ, സെക്രട്ടറി മണ്ണാങ്കൽ രാമചന്ദ്രൻ, ദേവസ്വം പി.ആർ.ഒ മുരളി കോട്ടയ്ക്കകം, കുടുംബന്നൂർ സി.എസ്.െഎ ചർച്ച് ഫാദർ കനകരാജ്, എസ്. മോഹൻ, ആർ. മോശ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story