Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 1:50 PM IST Updated On
date_range 7 Sept 2017 1:50 PM ISTപുനലൂർ ടൗണിൽ ഓടയും നടപ്പാതയും നിർമിക്കാൻ നടപടി
text_fieldsbookmark_border
പുനലൂർ: നഗരത്തിൽ ഓടയും നടപ്പാതയും നിർമിക്കാൻ നടപടിയായി. ഇതിനായി 2.41 കോടി സർക്കാർ അനുവദിച്ചു. ചെമ്മന്തൂർ ജങ്ഷൻ മുതൽ ടി.ബി ജങ്ഷൻ വരെ ഒന്നേകാൽ കിലോമീറ്ററാണ് ഓടയും നടപ്പാതയും നിർമിക്കുന്നത്. ഓടയുടെ മുകളിൽ സ്ലാബ് സ്ഥാപിച്ച് അപകടരഹിതമാക്കും. നടപ്പാതയിൽ ടൈൽ പാകും. തിരക്കേറിയ ടൗണിൽ പ്രത്യേക നടപ്പാതയില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. നടപ്പാതക്കുള്ള സ്ഥലത്ത് വ്യാപാരികൾ സാധനങ്ങൾ ഇറക്കുന്നതും വാഹനങ്ങൾ നിർത്തിയിടുന്നതും കാരണം വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനടക്കാർ നടന്നിരുന്നത്. ഇത് പലപ്പോഴും അപകടത്തിന് ഇടയാക്കിയിരുന്നു. ഏറെക്കാലത്തെ ആവശ്യമാണ് സ്ഥലം എം.എൽ.എ കൂടിയായ വനംമന്ത്രി കെ. രാജുവിെൻറ ഇടപെടലിനെ തുടർന്ന് സാധ്യമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story